മുരളി ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ‘ലൂസിഫര്‍’ ടീം

March 4, 2019

ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ മുരളി ഗോപിക്ക് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ലൂസിഫര്‍ ടീമും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി. ലാല്‍ജോസ് സംവിധാനം ചെയ്ത ‘രസികന്‍ ‘ എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി സിനിമയില്‍ എത്തുന്നത്. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തത് മുരളി ഗോപിയാണ്.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. ലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അടുത്തിടെ ചിത്രക്കുറിച്ച് നിരവധിയായ കള്ളപ്രചരണങ്ങള്‍ വ്യാപകമായിരുന്നു. ചിത്രത്തിലെ ഒരു രംഗം എന്നു തോന്നുവിധമുള്ള ചില തിരക്കഥാ ഭാഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ലൂസിഫര്‍ ടീംതന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മോഹന്‍ലാലും പൃത്വിരാജും അടക്കം നിരവധിപേരാണ് രംഗത്തെത്തിയത്.

Read more:അപ്പനൊപ്പം ബിയറടിക്കുന്ന മകള്‍; ‘ജൂണി’ലെ പ്രേക്ഷകര്‍ ഏറ്റെടുത്ത വീഡിയോ രംഗം ഇതാ

അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ ലൂസിഫറിന്റെ പ്രൊമോഷന്‍ പുരോഗമിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ് 26 ദിവസങ്ങള്‍ക്കൊണ്ട് വിത്യസ്ത പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന വിവരം ലൂസിഫര്‍ ടീം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഓരോ ദിവസവും വിത്യസ്തമായ കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നുണ്ട്. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് കാരക്ടര്‍ പോസ്റ്ററുകള്‍.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.