റിലീസിനൊരുങ്ങി ലൂസിഫർ; ആകാഷയോടെ ആരാധകർ
ലൂസിഫർ ആരാണ് …? ചിത്രം അനൗൺസ് ചെയ്തത് മുതൽ ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ് ചിത്രം കാണാൻ. നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആരാധകരുടെ കാത്തിരിപ്പ് ഇരട്ടിക്കാൻ കാരണങ്ങൾ ഏറെയാണ്. പൃഥ്വിരാജ് എന്ന നടൻ ആദ്യമായി സംവിധായകന്റെ വേഷമിടുന്ന ചിത്രം. മലയാളത്തിന്റ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം. മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, ഫാസിൽ തുടങ്ങിയ മലയാള താരങ്ങൾക്കൊപ്പം വിവേക് ഒബ്റോയ് എന്ന ബോളിവുഡ് നടൻ എത്തുന്ന ചിത്രം…ഇങ്ങനെ പോകുന്നു ലൂസിഫറിന്റെ ആകർഷണങ്ങൾ.
സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തുന്ന ചിത്രം നാളെ റിലീസിനെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. 1500 ഓളം സ്ക്രീനുകളിലായാണ് ലൂസിഫറിന്റെ റിലീസ്. മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്മ്മാണം.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലൂസിഫറിന്റെ ട്രെയ്ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സസ്പെന്സ് ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും. പൃഥ്വിരാജ് സംവിധന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന് പ്രഖ്യാപിക്കപ്പെട്ടതുമുതൽ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഈ പ്രതീക്ഷയ്ക്ക് മാറ്റ് കൂട്ടുന്ന രീതിയിലാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നതും. ഈ മികവ് ചിത്രത്തിലും ഉണ്ടായാൽ ലൂസിഫർ തിയേറ്ററുകളിലും മികച്ച സ്വീകാര്യത നേടുമെന്നുറപ്പാണ്.
Read also: പ്രിയദർശിനിയായി മഞ്ജു; ‘ലൂസിഫർ തനിക്ക് ഡബിൾ ലോട്ടറി’- മഞ്ജു വാര്യർ…
മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. അതേസമയം വിത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഗായിക ഉഷാ ഉതുപ്പാണ് ചിത്രത്തിലെ ലൂസിഫര് ആന്തം ആലപിക്കുന്നത്. മുരളീ ഗോപിയുടെ വരികള്ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്മ്മാണം.