ഐ പി എൽ; ടിക്കറ്റ് തുക സൈനികരുടെ കുടുംബത്തിന് കൈമാറി ധോണി

March 24, 2019

ഐ പി എൽ ഉദ്‌ഘാടന മത്സരത്തിലെ ടിക്കറ്റ് വിതരണത്തിലൂടെ ലഭിച്ച് തുക ചെന്നൈ സൂപ്പർ കിങ്‌സ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് നൽകി. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപറ്റൻ  മഹേന്ദ്ര സിങ് ധോണിയാണ് ടിക്കറ്റ് തുക സൈനികരുടെ കുടുംബത്തിന് കൈമാറിയത്. രണ്ട് കോടി രൂപയുടെ ചെക്കാണ് ടീം സൈനികർക്കായി നൽകിയത്.

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പഞ്ചാബ് സ്വദേശികളായ അഞ്ചു സൈനികരുടെ കുടുംബങ്ങള്‍ക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് നേരത്തെ 25 ലക്ഷം രൂപ സഹായം നല്‍കിയിരുന്നു. അഞ്ച് സൈനികരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് ടീം നൽകിയത്.

അതേസമയം  ഐ പി എൽ പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കായി നീക്കിവച്ച 20 കോടി രൂപ ബിസിസിഐ കേന്ദ്ര പ്രതിരോധ നിധിയിലേക്കു സംഭാവന ചെയ്തു.  പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സിആർ‌പിഎഫ് ജവാന്മാരോടുള്ള ആദരസൂചകമായാണ് ആഘോഷം വേണ്ടെന്നുവയ്ക്കാൻ ബിസിസിഐ ഭരണസമിതി തീരുമാനിച്ചത്.

Read also: ഐ പി എൽ; ബംഗളൂരുവിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ വച്ച് ഇന്നലെ രാത്രി എട്ടു മണിക്കാണ് ഐ പി എൽ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരം നടന്നത്. മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു.