വൈറലായി നവ്യയുടെ സുംബാ ഡാൻസ്; കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം..

March 15, 2019

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നവ്യ. ‘നന്ദനം’ എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരത്തിന്റെ അഭിനയ മികവിനെത്തേടി പിന്നീട് നിരവധി ചിത്രങ്ങൾ എത്തി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി.

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്ന് നിന്നു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ നവ്യയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം പുതിയ സുംബാ ഡാൻസിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

Happy to get u back brenda babes .. zumba all cos of u ???otherwise wer do i do all this … @brenda.n_95

A post shared by Navya Nair (@navyanair143) on

നവ്യയുടെ സുംബാ ഡാൻസിന്റെ ദൃശ്യങ്ങൾ കണ്ട് നിരവധി ആളുകളാണ് താരത്തിന് ആശംസയുമായി എത്തുന്നത്. ഫിറ്റ്നസ് നിലനിർത്താനുള്ള താരത്തിന്റെ ശ്രമങ്ങളെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. നവ്യയുടെ സൗന്ദ്യര്യത്തിന്റെ രഹസ്യം ഇതാണെന്നു കമന്റ് ചെയ്‌തും നിരവധി ആളുകൾ രംഗത്തെത്തി.

Read also: നവ്യക്ക് മുമ്പിൽ നവരസങ്ങൾ കാണിച്ച് ജഗതി; തിരിച്ചുവരവിനായി പ്രാർത്ഥയോടെ ആരാധകർ

അതേസമയം സമൂഹ മാധ്യമങ്ങളിൽ തരംഗമായ താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളത്. വിവാഹത്തിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ നവ്യ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ തന്നെയാണ്.

 

View this post on Instagram

 

Before we sweat lets take a click … zumba love ❤️❤️❤️ @brenda.n_95 @hansajeswani

A post shared by Navya Nair (@navyanair143) on