സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി ഒരു കവര്‍ സോങ്: വീഡിയോ

March 9, 2019

മനോഹരമായ പാട്ടുകള്‍ പുറത്തിറങ്ങിയാല്‍ അതിനു തൊട്ടുപിന്നാലെ കവര്‍ സോങുകളും ഇറങ്ങാറുണ്ട്. ഇത്തരം കവര്‍സോങുകളോട് നല്ല രീതിയിലുള്ള താല്‍പര്യം പ്രകടിപ്പിക്കാറുണ്ട് പല പ്രേക്ഷകരും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് തികച്ചും വിത്യസ്തമായൊരു കവര്‍ സോങ്. ആസ്വാദനത്തേക്കാള്‍ ചിരിയാണ് ഈ കവര്‍ സോങ് സമ്മാനിക്കുന്നതെന്നു മാത്രം.

യുവഗായകന്‍ നിഖില്‍ രാജ് ആണ് ഈ കവര്‍ സോങിലെ താരം. തലയില്‍ ഒരു കവര്‍ ഇട്ടുകൊണ്ടാണ് താരത്തിന്റെ കവര്‍ സോങ്. ‘എല്ലാവരും എന്നോട് ചോദിക്കുകയാണ് എന്താണ് കവര്‍ സോങ് ചെയ്യാത്തതെന്ന്. അതുകൊണ്ട് ഒരു കവര്‍ സോങ് ചെയ്യാമെന്നു കരുതി’ എന്നു പറഞ്ഞ ശേഷം നീല കളറിലുള്ള ഒരു കവര്‍ തലയിലിടുകയായിരുന്നു നിഖില്‍ രാജ്. പിന്നാലെ മനോഹരമായൊരു പാട്ടും.

‘ശ്യാമാംബരം നീളെ മണിമുകിലിന്‍….’ എന്ന മനോഹരഗാനമാണ് നിഖില്‍ ആലപിച്ചത്. വീഡിയോ കാഴ്ചക്കാര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നുണ്ടെങ്കിലും നിഖിലിന്റെ ആലാപനത്തെ പുകഴ്ത്തുന്നുണ്ട് പലരും. മനോഹരമായി തന്നെയാണ് താരം ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read more:ദൂരദര്‍ശന്‍റെ വാര്‍ത്താ സംഗീതത്തിന് ഒരു കിടിലന്‍ ടിക് ടോക്ക് വീഡിയോ; കൈയടിച്ച് സോഷ്യല്‍ മീഡിയ

എന്തായാലും ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വെറൈറ്റി കവര്‍ സോങ്ങാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. നിഖില്‍ തന്നെയാണ് ഈ കവര്‍ സോങ് വീഡിയോ ആരാധകരുമായി പങ്കുവെച്ചതും. അതേസമയം സംഗീത വേദികളുടെ പിന്നാമ്പുറങ്ങളില്‍ പലപ്പോഴും ഇത്തരം രസകരമായ മുഹൂര്‍ത്തങ്ങള്‍ നിഖില്‍ രാജ് സൃഷ്ടിക്കാറുണ്ടെന്നും മറ്റ് ചില ഗായകരും പറയുന്നു. റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായ ഗായകനാണ് നിഖില്‍ രാജ്. എന്തായാലും വിഖില്‍ രാജിന്‍റെ ഈ രസകരമായ കവര്‍ സോങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആലാപനത്തിലെ മാധുര്യത്തിനൊപ്പം താരത്തിന്‍റെ കുസൃതിയും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.