സൈനിക പശ്ചാത്തലത്തില്‍ പുതിയ ചിത്രം വരുന്നു; ‘ഓപറേഷന്‍ ഗോള്‍ഡ് ഫിഷ്’: ടീസര്‍

March 4, 2019

സൈനിക പശ്ചാത്തലത്തില്‍ പുതിയ ചിത്രം വരുന്നു. ‘ഓപറേഷന്‍ ഗോള്‍ഡ് ഫിഷ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് ചിത്രമാണിത്. അദിവി സായ്കിരണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തെലുങ്കിലെ പ്രശ്തനായ തിരക്കഥാകൃത്ത് അബ്ബൂരി രവി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്്. രവി ചലച്ചിത്രലോകത്ത് അഭിനേതാവായി അരങ്ങേറ്റം കറിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ ഒരു ഭീകരവാദിയുടെ വേഷത്തിലാണ് രവി എത്തുന്നത്.

ആദി സ്യ്കുമാറാണ് ഓപറേഷന്‍ ഗോള്‍ഡ് ഫിഷ് എന്ന ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. ജയ്പാല്‍ റെഡ്ഡി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ശ്രീചരണ്‍ പക്കാലയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സാഷ ഛേത്രി, അനീഷ് കുരുവിള, മനോജ് നന്തം, കാര്‍ത്തിക് രാജു തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.

അതേസമയം അടുത്തിടെ പുറത്തിറങ്ങിയ സൈനിക പശ്ചാത്തലത്തില്‍ ഒരുക്കിയ  ഉറി; ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രം 250 കോടി നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദിത്യ ധര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നതും ആദിത്യ തന്നെയാണ്. വിക്കി കൗശലാണ് ഉറിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read more:അപ്പനൊപ്പം ബിയറടിക്കുന്ന മകള്‍; ‘ജൂണി’ലെ പ്രേക്ഷകര്‍ ഏറ്റെടുത്ത വീഡിയോ രംഗം ഇതാ

യാമി ഗൗതം, കൃതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2019 ജനുവരി 11 നാണ് ഉറി തീയറ്ററുകളിലെത്തിയത്. 2016 സെപ്റ്റംബര്‍ 18 നായിരുന്നു ഉറി ഭീകരാക്രമണം. ഇന്ത്യയുടെ 17 ജവന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ 45 ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതോടെ ലോകത്തുതന്നെ അറിയപ്പെടുന്ന സൈന്യമായി ഇന്ത്യന്‍ ജവാന്മാര്‍.

കാശ്മീരിലെ ഉറിയിലുണ്ടായ മിന്നലാക്രമണത്തിന്റെ നേര്‍ചിത്രം തന്നെയാണ് ‘ഉറി’ എന്ന ചിത്രത്തിന്റെ പ്രമേയവും. സമ്പൂര്‍ണ്ണ വിജയം കണ്ട ഇന്ത്യയുടെ ദൗത്യം ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട്.