ആവേശം കൂടിയപ്പോള്‍ ഇഷ്ടതാരത്തിന് സ്നേഹത്തല്ല് നല്‍കി ആരാധിക, പുഞ്ചിരിയോടെ കവിള്‍ തടവി പ്രഭാസ് : വീഡിയോ

March 6, 2019

താരങ്ങള്‍ക്കെന്നും ആരാധകര്‍ ഏറെയാണ്. പ്രത്യേകിച്ച് ഇതിഹാസ താരങ്ങള്‍ക്ക്. ഇഷ്ടത്താരത്തെ കണ്ടാല്‍ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയും കൂടെ ഫോട്ടോ എടുക്കുകയും ഉമ്മ കൊടുക്കുകുകയുമൊക്കെ ചെയ്യുന്ന നിരവധി ആരാധകരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ആവേശം കൂടിയപ്പോള്‍ ഇഷ്ടതാരത്തിന്റെ മുഖത്തടിച്ച ഒരു ആരാധികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

ചലച്ചിത്രലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് പ്രഭാസ്. നിരവധി ആരാധകരുമുണ്ട് താരത്തിന്. പ്രഭാസിന്റെ ഒരു കടുത്ത ആരാധകിയാണ് ഇഷ്ടതാരത്തിന് കവിളത്ത് ചെറിയൊരു അടി നല്‍കിയത്. സംഭവം ഇങ്ങനെ; എയര്‍പോര്‍ട്ടില്‍വെച്ച് ഇഷ്ടതാരത്തെ കണ്ട ആരാധിക സന്തോഷത്തോടെ തുള്ളിച്ചാടിക്കൊണ്ട് പ്രഭാസിന്റെ അരികിലെത്തി. ആദ്യം ഒപ്പം നിന്ന് സെല്‍ഫിയെടുത്തു. പിരിയാന്‍ നേരം പ്രഭാസിന്റെ കവിളത്ത് ചെറിയൊരു അടിയും നല്‍കി ആരാധിക. എന്നാല്‍ ആരാധികയുെട ഈ പ്രവര്‍ത്തിയില്‍ പ്രഭാസ് രോഷാകുലനായില്ല. ചെറു ചിരിയോടെ താരം സ്വന്തം കവിള്‍ തടവി. ആരാധികയുടെ കൂട്ടുകാര്‍ക്കൊപ്പമായിരുന്നു തുടര്‍ന്നുള്ള സെല്‍ഫി.

 

View this post on Instagram

 

Her excitement at peaks ????, Very lucky fans ???. Los Angeles prabhas fans ,???? #Prabhas #Saaho #ShadesOfSaahoChapter2 #ShadesOfSaaho2

A post shared by Prabhas (@uppalapati_prabhas_official) on


അതേസമയം പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രം സഹോ അണിയറയില്‍ പുരോഗമിക്കുകയാണ്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തീയറ്ററുകളിലെത്തും. ‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരും സഹോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more:പാമ്പുമായുള്ള നിവിന്‍ പോളിയുടെ ആ ഏറ്റുമുട്ടല്‍ ഇങ്ങനെ; ശ്രദ്ധേയമായി കായംകുളം കൊച്ചുണ്ണിയുടെ മെയ്ക്കിങ് വീഡിയോ

തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ‘ബാഹുബലി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്.