‘ഇതിഹാസങ്ങള്‍ക്കൊപ്പം’; മനോഹരചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

March 25, 2019

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരില്ലാത്ത രണ്ട് അതുല്യ പ്രതിഭകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. ഇരുവര്‍ക്കുമൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍. ‘ഇതിഹാസങ്ങള്‍ക്കൊപ്പം’ എന്ന ക്യാപ്ഷനോടുകൂടിയാണ് പൃഥ്വിരാജ് ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ ട്രെയലര്‍ ലോഞ്ചിനിടെ പകര്‍ത്തിയതാണ് ഈ ഫോട്ടോ. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായെത്തുന്ന ‘ലൂസിഫര്‍’ ഈ മാസം 28 ന് തീയറ്ററുകളിലെത്തും. 1550 ഓളം സ്ക്രീനുകളിലായാണ് ലൂസിഫറിന്‍റെ റിലീസ്.  ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ് നന്ദിയും പറഞ്ഞു പൃഥ്വിരാജ്.

ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് ‘ലൂസിഫറിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പുറത്തെത്തി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. സസ്‌പെന്‍സ് ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇതിനോടകം തന്നെ അമ്പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും.

Read more:”ഇന്ദ്രജിത്തിനെ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല”; ചേട്ടനെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍: വീഡിയോ

പൃഥിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ക്കെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായ് കാത്തിരുന്നത്. ഈ പ്രതീക്ഷയ്ക്ക് മാറ്റു കൂടുന്ന തരത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. ട്രെയ്‌ലറിലെ ഈ മികവ് ചിത്രത്തിലുമുണ്ടായാല്‍ ലൂസിഫര്‍ തീയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടുമെന്ന് ഉറപ്പ്. സംവിധായകനായ ഫാസിലും അഭിനേതാവായി ചിത്രത്തിലെത്തുന്നു. നിരവധി താരനിരകള്‍തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ലൂസിഫറില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.