സൈനയുടെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ ഇനി ശ്രദ്ധയില്ല പകരം പരിനീതി…
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകത്തെ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. സൈനയായി ചിത്രത്തില്‍ വേഷമിടാനിരുന്ന ശ്രദ്ധ കപൂർ പിന്മാറിയെന്നും ഇനി സൈനയായി പരിനീതി ചോപ്രയാണ് അഭിനയിക്കുക എന്നുമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന പുതിയ വാർത്തകൾ. ഡേറ്റ് ക്ലാഷ് കാരണമാണ് ശ്രദ്ധ കപൂര്‍ ചിത്രത്തിൽ നിന്നും പിൻമാറുന്നതെന്നാണ് ലഭിക്കുന്ന വിവരം.
സൈനയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു എന്ന് നേരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഷൂട്ടിംഗിന്റെ ഭാഗമായി റാക്കറ്റ് കൈയിലെടുത്ത ശ്രദ്ധാ കപൂറിന്റെ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു. എന്നാൽ ഈ കഥാപാത്രമായി ഇനി പരിനീതി ആയിരിക്കും എത്തുകയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
ഷൂട്ടിംഗിന് മുന്നോടിയായി വലിയ രീതിയിലുള്ള തയാറെടുപ്പുകള്‍ ശ്രദ്ധ നടത്തിയിരുന്നു. ഇതിനായി ബാഡ്മിന്റണും പരിശീലിച്ചിരുന്നു. സൈനയുടെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കരണമാണ് ഈ സിനിമയെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.
ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ സൈന ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ്. ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സൈന. ഒളിംപിക്സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം.
Read also: അറിഞ്ഞിരിക്കാം ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്…
വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളും സൈനയ്ക്കുണ്ട്. 2009ന് ജക്കാര്‍ത്തയില്‍ വച്ചു നടന്ന ഇന്‍ഡോനേഷ്യ ഓപണ്‍ മത്സരത്തില്‍ ബാഡ്മിന്റണില്‍ ഉയര്‍ന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിന് വാംഗിനെ പരാജയപ്പെടുത്തി സൈന ചരിത്രം കുറിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കരിയാണ് സൈന. സൈനയുടെ ജീവിതം പറയുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.