കളിക്കൂട്ടുകാരില്‍ ഡിവൈഎസ്പിയായി ഷമ്മി തിലകനും
‘അതിശയന്‍’ ‘ആനന്ദഭൈരവി’ എന്നി സിനിമകളിലൂടെ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ ദേവദാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കളിക്കൂട്ടുകാര്‍’. പി കെ ബാബുരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മാര്‍ച്ച് എട്ടിന് കളിക്കൂട്ടുകാര്‍ തീയറ്ററുകളിലെത്തും. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷമ്മി തിലകനും ഒരു പ്രധാന കഥാപാത്രമായ് ചിത്രത്തിലെത്തുന്നുണ്ട്. ഡിവൈഎസ്പി ഗഫൂര്‍ അഹമ്മദ് എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ഷമ്മി തിലകന്റെ കാരക്ടര്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
മലയാളത്തിന്റെ അനശ്വര നടന്‍ തിലകന്റെ മകനാണ് ഷമ്മി തിലകന്‍. അതേസമയം തനിക്കു ലഭിച്ച പുരസ്‌കാരം മണ്‍മറഞ്ഞുപോയ തന്റെ പിതാവിന് സമര്‍പ്പിക്കുന്നുവെന്നും താരം കഴിഞ്ഞ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഡബ്ബിങ് ആര്‍ടിസ്റ്റിനു പുറമെ മികച്ചൊരു അഭിനേതാവ് കൂടിയാണ് ഷമ്മി തിലകന്‍.1986ല്‍ പുറത്തിറങ്ങിയഇരകള്‍ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.പ്രതിനായക വേഷങ്ങളിലൂടെയാണു ഷമ്മി തിലകന്‍ വെള്ളിത്തിരയില്‍ കൂടുതലായും തിളങ്ങിയത്. അഭിനയമികവുള്ള ഈ കലാകാരന്‍ ഹാസ്യവേഷങ്ങളും വെള്ളിത്തിരയില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. 1993ല്‍ ഗസല്‍എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് കലാകാരനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
Read more:ലൂസിഫറില്‍ ഫാദര്‍ നെടുമ്പിള്ളിയായ് സംവിധായകന്‍ ഫാസില്‍; കാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍
അതിശയനെ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ പുതിയ ചിത്രവും ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പടിക്കല്‍ ഭാസി തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്. രഞ്ജി പണിക്കര്‍, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
2007ല്‍ പുറത്തിറങ്ങിയ ഒരു ശാസ്ത്രസാങ്കല്പിക മലയാള ചലച്ചിത്രമാണ് ‘അതിശയന്‍’. വിനയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ഹല്‍ക്ക്’ എന്ന അമേരിക്കന്‍ ചലച്ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കിയിരിക്കുന്നതാണ് ഈ ചിത്രം. ഒരു അമാനുഷിക (സൂപ്പര്‍ ഹീറോ) കഥാപാത്രത്തിന്റെ കഥയാണ് ചിതത്രത്തിന്റെ മുഖ്യ പ്രമേയം. ദേവദാസിനു പുറമെ ജാക്കി ഷ്രോഫ്, ജയസൂര്യ, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.
ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫ് അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണ് അതിശയന്‍.’ചിത്രത്തിലെ അതിശയന്‍’ എന്ന അമാനുഷിക കഥാപാത്രം ഏറെ ജനശ്രദ്ധ നേടയിരുന്നു. ചിത്രത്തിലെ അതിശയന്‍ എന്ന കഥാപാത്രത്തെയാണ് ദേവദാസ് അവതരിപ്പിച്ചത്.