വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് അധ്യാപകര്‍; വീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ
നാടോടുമ്പോള്‍ നടുവെ ഓടണമെന്ന് പറയാറില്ലേ… കാലം മാറിയതോടെ വിദ്യാഭ്യാസ രീതിയിലും അനുദിനം മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള ഇടപെടലുകളിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഒരു സ്നേഹ ഇടപെടലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
കിടിലന്‍ നൃത്തം ചെയ്യുന്ന വിദ്യാര്തഥിക്കൊപ്പം ചേര്‍ന്ന് നൃത്തം ചെയ്യുകയാണ് അധ്യാപകരും. വിദ്യാര്‍ത്ഥികളുടെ താല്പര്യങ്ങള്ക്കൊപ്പം ചേരുന്ന ഈ അധ്യാപകര്‍ കലയ്ക്ക് നല്‍കുന്നത് വലിയ രീതിയിലുള്ള പ്രോത്സാഹനം തന്നെയാണ്. ഇത് ഏത് സ്കൂളില്‍ നടന്ന സംഭവമാണെന്ന കാര്യം വ്യക്തമല്ല. എങ്കിലും വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ഈ സ്നേഹ വീഡിയോയ്ക്ക് നിറഞ്ഞു കൈയടിക്കുകയാണ് കാഴചക്കാര്‍.
ഈ വീഡിയോ എന്തായാലും ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. മികച്ച പ്രതികരണമാണ് ഈ ഗുരു ശിഷ്യ ബന്ധത്തിന് ലഭിക്കുന്നതും. നിരവധി പേര് ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ‘തുച്മേ റബ് ദിഖ്താഹേ…’ എന്ന മനോഹര ഗാനത്തിനാണ് വിദ്യാര്‍ത്ഥിയുടെ ഡാന്‍സ്. ഡാന്‍സ് പാതി പിന്നിടുമ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥിക്കൊപ്പം ചേര്‍ന്ന് ചുവടുവെയ്ക്കുന്നു. ചുറ്റും കൂടി നിന്ന വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ കൈയടിയോടെയാണ് ഇവരുടെ പ്രകടനത്തെ ഏറ്റെടുത്തിരിക്കുന്നത്.
Read more:പ്രിയ ‘മണി’നാദം നിലച്ചിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം
സൂപ്പര്‍ എന്നാണ് ഇവരുടെ ഈ പ്രകടനത്തിന് പലരും നല്കുന്ന കമന്റ്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഇങ്ങനെയാവണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മുമ്പും പല തവണ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള സ്നേഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയകളില്‍ കാഴ്ചകരുടെ കണ്ണും മനസും നിറയ്ക്കുകയാണ് ഈ വീഡിയോ. ആരോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഈ വീഡിയോ മുപ്പതിനായിരത്തില്‍ അധികം പേരാണ് പങ്കുവെച്ചിരിക്കുന്നത്.