നടൻ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം..

March 17, 2019

തെന്നിന്ത്യ മുഴുവനും ആരാധകരുള്ള താരമാണ് നടൻ വിശാൽ. വിശാലിന്റെ വിവാഹ നിശ്‌ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. തെലുങ്ക് നടിയും ഗായികയുമായ അനിഷ അല്ല റെഡ്ഡിയാണ് വധു. ഹൈദരാബാദിലെ ഒരു സ്വാകാര്യ ഹോട്ടലിൽ വച്ച് നടത്തിയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം സിനിമ രംഗത്തെ പ്രമുഖരും  പങ്കെടുത്തു.

മോഹൻലാലും ഭാര്യ സുചിത്രയും വിശാലിന്റെ വിവാഹത്തിൽ ചേരാൻ ഹൈദരാബാദിൽ എത്തിയിരുന്നു. തമിഴ് സിനിമ മേഖലയിൽ നിന്നും പശുപതി, ഖുശ്‌ബു, രമണ, നന്ദ, ശ്രീമാൻ, സുന്ദർ സി, തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാൻ എത്തി.

Read also : അന്നത്തെ ടോവിനോയുടെ ആ വാക്കുകൾ ഇന്ന് യാഥാർഥ്യമായിരിക്കുന്നു; എട്ട് വർഷം മുമ്പത്തെ പോസ്റ്റ് തിരഞ്ഞുപിടിച്ച് ആരാധകർ..

കുറച്ച് നാളുകളായി മാധ്യമങ്ങൾ വിടാതെ പിന്തുടരുകയായിരുന്നു വിശാലിന്റെ വിവാഹ വാർത്ത. എന്നാൽ തന്റെ വിവാഹ വാർത്ത സ്ഥീരീകരിച്ചിരിച്ച് കഴിഞ്ഞ ദിവസം താരം രംഗത്തെത്തിയിരുന്നു.

തെലുങ്ക് നടിയും ഗായികയുമായ അനിഷ അല്ല റെഡ്ഡിയാണ് വധു. ട്വിറ്ററില്‍ അനിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിശാല്‍ വിവാഹക്കാര്യം പുറത്തുവിട്ടത്. “സന്തോഷമായി..വളരെയധികം സന്തോഷമായി..അവളുടെ പേര് അനീഷ അല്ല എന്നാണ്. അവൾ യെസ് മൂളി..അങ്ങനെ അതങ്ങ് ഉറപ്പിച്ചു. എന്റെ ജീവിതത്തിലെ മറ്റൊരു വലിയ മാറ്റം സംഭവിക്കാൻ പോകുന്നു. തിയതി ഉടൻ തന്നെ പ്രഖ്യാപിക്കും..” എന്നാണ് വിശാൽ ട്വിറ്ററിൽ കുറിച്ചത്.

വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപ്പുളു, അര്‍ജ്ജുന്‍ റെഡ്ഡി എന്നീ സിനിമകളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്. അതേസമയം തമിഴിൽ കൈ നിറയെ ചിത്രങ്ങളുമായി തിരക്കുള്ള നടനാണ് വിശാൽ.