‘സിബിഐ അഞ്ചാം ഭാഗത്തിന് മുമ്പ് മറ്റൊരു ചിത്രം കൂടി എത്തും’; സർപ്രൈസ് വെളിപ്പെടുത്തി മമ്മൂക്ക
നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മമ്മൂക്ക ചിത്രങ്ങളിൽ ആരാധകരുടെ ഹൃദയത്തിൽ ഏറ്റവും ആഴത്തിൽ ഇറങ്ങിച്ചെന്നത് മമ്മൂട്ടിയുടെ പോലീസ് വേഷങ്ങൾ തന്നെയാണെന്ന് പറയാം. അതിൽ മമ്മൂട്ടി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് സേതുരാമയ്യർ സി ബി ഐ.. ഇപ്പോഴിതാ ചിത്രത്തിന്റെ അടുത്ത ഭാഗവും എത്തുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സാക്ഷാൽ മമ്മൂട്ടി. ഒരു ഓൺലൈൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കുറച്ച് നാളുകളായി സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് മമ്മൂക്കയുടെ സിബിഐ ചിത്രത്തിന്റെ പുതിയ ഭാഗങ്ങൾ വരുമോ ഇല്ലയോ എന്നുള്ള അഭ്യൂഹങ്ങൾ.. എന്നാൽ ഇപ്പോൾ മമ്മൂക്ക തന്നെ ഇത് വെളിപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. മമ്മൂക്കയുടെ സേതുരാമയ്യർ സിബി ഐ യുടെ പുതിയ ഭാഗം ഉണ്ടാകുമോയെന്നുള്ള അവതാരികയുടെ ചോദ്യത്തിന് അത് ഉണ്ടാകുമെന്നും എന്നാൽ ഉടനെ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സന്തോഷവാർത്തയ്ക്കൊപ്പം മറ്റൊരു സർപ്രൈസ് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂക്ക. ആരാധകര ഹൃദയങ്ങൾ കീഴടക്കിയ ബിലാലിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്നാണ് മമ്മൂക്ക വെളിപ്പെടുത്തിയിരിക്കുന്നത്..
Read also: ‘സിംപിൾ ബട്ട് ക്ലാസ്സിക്’
കെ മധു -എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിബിഐ ചിത്രങ്ങള്‍ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു..2005ലായിരുന്നു ചിത്രത്തിന്റെ നാലാംഭാഗമായ നേരറിയാന്‍ സിബിഐ തിയേറ്ററുകളിലെത്തിയത്. പുതുവത്സരദിനത്തിലാണ് സിബിഐ സിനിമകള്‍ക്ക് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ വാര്‍ത്ത സംവിധായകന് കെ.മധു അറിയിച്ചത്. തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയുമായി ചേര്‍ന്ന് തന്നെയായിരിക്കും പുതിയ ചിത്രം ഒരുക്കുകയെന്ന് മധു നേരത്തെ വെളിപ്പെടുത്തിയിരുന്നു. സി.ബി.ഐ സീരീസിലെ രണ്ടു സിനിമകള്‍ നിര്‍മിച്ച കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപയായിരിക്കും പുതിയ ചിത്രവും നിര്‍മിക്കുക.