ഇന്ത്യ വെസ്റ്റിൻഡീസ് ഫൈനലില്‍ മത്സരിക്കാനൊരുങ്ങി രൺവീർ; ശ്രദ്ധേയമായി ’83’ ന്റെ പോസ്റ്റർ

April 11, 2019

ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 83 നായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കബിൽ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന  ചിത്രത്തിന് വേണ്ടി കപില്‍ ദേവാകാനായി റണ്‍വീര്‍ സിങ് നടത്തിയ ശ്രമങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വെള്ളിത്തിരയിലൂടെ 1983ലെ ഇന്ത്യ വെസ്റ്റ് ഇന്‍റീസ് ഫൈനലില്‍ മത്സരിക്കാനൊരുങ്ങുകയാണ് രൺവീർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. രൺവീർ തന്നെയാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചതും.

ഇന്ത്യയുടെ അഭിമാന നിമിഷങ്ങളിലൊന്ന് വെള്ളിത്തിരയിലെത്തിക്കുന്നതിന്‍റെ ഭാഗമാവാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് രൺവീർ ഇപ്പോൾ. രണ്‍വീറിനെക്കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി സന്തു, സക്കീബ് സലീം പങ്കജ് തൃപാദി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

View this post on Instagram

 

LEGEND!?? #KapilDev @83thefilm #blessed #journeybegins @kabirkhankk

A post shared by Ranveer Singh (@ranveersingh) on

‘കപില്‍ ദേവ് എന്ന വ്യക്തിയുടെ നിഴലാവാനാണ് താന്‍ ശ്രമിക്കുന്നത് അദ്ദേഹത്തെ ഞാന്‍ പിന്‍തുടരുകയും കഥാപാത്രത്തിന് വേണ്ട എല്ലാം കണ്ട് പഠിക്കുകയും ചെയ്യും. ബൌളിങിലും ബാറ്റിങിലും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമോ എന്നും ശ്രമിക്കും. ഇതെനിക്ക് ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണെന്നും പരമാവധി നല്ല രീതിയില്‍ തന്നെ കപിലിനെ വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രമിക്കും’ റണ്‍വീര്‍ പറഞ്ഞു.