അനൂപ് സത്യൻ അന്തിക്കാട് സംവിധായകനാകുന്നു; പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും, ശോഭനയും നസ്രിയയും

April 8, 2019

നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ മകൾ അനൂപ് സത്യൻ സംവിധാകനാകുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന സുരേഷ് ഗോപിയും, ശോഭനയും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യകത. അവർക്കൊപ്പം നസ്രിയ കൂടി എത്തുന്നുവെന്നറിഞ്ഞതോടെ ഏറെ ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.

നർമത്തിന്റെ പശ്ചാത്തതിൽ ഒരുക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഒഫിഷ്യൽ അനൗണ്സ്മെന്റിന് ശേഷം നടത്തുമെന്നും അനൂപ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. അതേസമയം ചിത്രത്തിൽ നായകനായി ആരാണ് ഉണ്ടാവുക എന്നത് വ്യക്‌തമല്ല. സുരേഷ് ഗോപിയുടെ കഥാപാത്രം ഏറെ വ്യത്യസ്ഥതകൾ നിറഞ്ഞതാണെന്നും, ചാക്കോച്ചിയുടേത് പോലുള്ള ഒരു കഥാ പാത്രമായിരിക്കില്ല ചിത്രത്തിലേതെന്നും അനൂപ് പറഞ്ഞു. അതേസമയം നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭന എത്തുന്ന ചിത്രവും ഏറെ ആകാംക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന ചിത്രമാണ് സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച അവസാന ചിത്രം.

Read alsoഎട്ട് ദിവസം, 100 കോടി; ‘ലൂസിഫർ’ വൻവിജയത്തിലേക്ക്

2013- ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’യാണ് ശോഭനയുടേതായി പുറത്തുവന്ന അവസാന ചിത്രം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. അതേസമയം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന നസ്രിയ തിരിച്ചുവരവ് നടത്തിയ അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ മികച്ച താരങ്ങൾ ഒന്നിക്കുന്ന ചിത്രം ഒരു സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.