‘ഒരു കട്ടൗട്ടിന് 15000 രൂപ’; കട്ടൗട്ടിന് പിന്നിലെ രസകരമായ കഥ പറഞ്ഞ് ബൈജു

April 5, 2019

ഷാജിമാരുടെ കഥ പറഞ്ഞ് മേരാ നാം ഷാജി  തിയേറ്ററുകളിൽ ഇന്ന് എത്തുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ നാദിർഷയ്ക്കൊപ്പം എത്തുകയാണ് നടൻ ബൈജു. മൂന്ന് ഷാജിമാരുടെ കഥപറയുന്ന ചിത്രത്തിൽ തിരുവനന്തപുരം ജില്ലയിലെ ഷാജിയായാണ് ബൈജു വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം തിരുവനന്തപുരം നഗരങ്ങളിൽ ഉയർന്ന ബൈജുവിന്റെ കട്ടൗട്ടിന് പിന്നിലെ രസകരമായ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി ഉയർന്ന ബൈജുവിന്റെ രണ്ട് വലിയ കട്ടൗട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. എന്നാൽ ആ കട്ടൗട്ടുകൾ താൻ തന്നെ വച്ചതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബൈജു.  ഫേസ്ബുക്ക് ലൈവിൽ എത്തിയ നാദിർഷയും ബൈജുവും ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിനിടയിൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട കട്ടൗട്ടുകളെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ബൈജുവാണ് അത് താൻ തന്നെ സ്ഥാപിച്ചതാണെന്ന് വെളിപ്പെടുത്തിയത്. ഒരു കട്ടൗട്ടിന് 15000 രൂപ മുടക്കിയാണ് സ്ഥാപിച്ചതെന്നും താരം വെളിപ്പെടുത്തി.

ബിജു മേനോനും, ആസിഫ് അലിയും, ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. വെള്ളിത്തിരയില്‍ ചിരിമയം നിറയ്ക്കാന്‍ എത്തുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നതെന്നും നേരത്തെ സൂചന ലഭിച്ചിരുന്നു. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റില്‍മാന്‍ ഷാജിയുടെയും കഥ.

ചിത്രത്തിലെ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തില്‍ വേഷമിടുന്നു. ഈ മൂന്നു ഷാജിമാരുടെയും ജീവിതം നര്‍മ്മരസം കലര്‍ത്തി പറയുകയാണ് മേരാ നാം ഷാജിയില്‍. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ്. ചിത്രം ഇന്ന് റിലീസ് ചെയ്യുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.