ആരാധികയ്ക്കൊപ്പം തമാശപറഞ്ഞും ചിത്രങ്ങളെടുത്തും ധോണി; വീഡിയോ കാണാം..
പ്രായഭേദമന്യേ ഇന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് കളിയിലെ മികവ് കൊണ്ടുമാത്രമല്ല ആരാധകരോടുള്ള താരത്തിന്റെ ഇടപെടൽ കൊണ്ടുമാണ് താരം ഇത്രയധികം പ്രിയപ്പെട്ടവനായത്. ഇപ്പോഴിതാ താരത്തിന്റെ ഒരു ആരാധികയോടുള്ള സമീപനമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.
കഴിഞ്ഞ ദിവസം ഐ പി എല്ലിനിടെ മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിന് ശേഷം തന്നെ കാണാൻ കാത്ത് നിന്ന മുത്തശ്ശിയായ ആരാധികയുടെ അടുത്തെത്തിയ ധോണിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മുത്തശ്ശിയോട് ഏറെ നേരം സംസാരിച്ച താരം ആ അമ്മയ്ക്കൊപ്പം നിന്ന് ചിത്രങ്ങളും എടുത്തു. ഒപ്പം താൻ ഒപ്പിട്ട ജേഴ്സിയും താരം ആരാധികയ്ക്ക് കൈമാറി. ഇതോടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി നേടുകയാണ് ധോണി.
മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. 2007 ൽ ധോണിയുടെ കീഴിൽ ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ് കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 – ൽ ലോകകപ്പ് കിരീടം നേടിയത്. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കിയിരുന്നു. 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.
2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പത്മ ഭൂഷൺ നൽകി ആദരിച്ചു. സെവൻ എന്ന വസ്ത്ര നിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനാണ്. ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ്.