വിവാഹ വേദിയിൽ സണ്ണി വെയ്നെ ട്രോളി ദുൽഖർ; പൊട്ടിച്ചിരിച്ച് ആരാധകർ …
മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെയും യുവനടൻ സണ്ണി വെയ്ന്റെയും. സണ്ണി വെയ്ന്‍ കഴിഞ്ഞ ദിവസം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി രഞ്ജിനിയാണ് വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വിവാഹത്തിന് ശേഷം നടത്തിയ റിസപ്ഷൻറെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ നടനും സണ്ണിയുടെ ഉറ്റ സുഹൃത്തുമായ ദുൽഖർ സൽമാനും ഭാര്യ അമാലും എത്തിയിരുന്നു. സണ്ണിക്ക് ആശംസകൾ നേർന്ന ദുൽഖറിന്റെ രസകരമായ വാക്കുകളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
‘കുഞ്ചു, ആശംസകൾ, സണ്ണിയെ പിടിച്ച് കെട്ടിച്ചതിന്. ഞങ്ങൾ ഒരുപാട് നാളായി ആലോചിക്കുന്നു, ഇവനെ എങ്ങനെയെങ്കിലും പിടിച്ചൊന്ന് കെട്ടിക്കണമെന്ന്. ഏറ്റവും നല്ല, സുന്ദരിയായ ഭാര്യയെത്തന്നെ കിട്ടി. അവന്റെ വലിയ ലോട്ടറിയാണേ. അവനൊരു ചാൻസ് കൊടുത്തതിന് താങ്ക്സ് കുഞ്ചു. ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടതുകണ്ടോ നല്ല കുട്ടി’ ദുൽഖർ പറഞ്ഞു. ഇതോടെ വിവാഹ സത്കാരച്ചടങ്ങിൽ ചിരി പടർന്നു..
Read also: ‘പതിനെട്ട് വയസ്സില്‍ വെളുപ്പാം കാലത്ത്’; ശ്രദ്ധേയമായി ഉയരെയിലെ പുതിയ ഗാനം
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും മലയാളത്തിൽ നിരവധി ആരാധകരുള്ള നടനാണ് സണ്ണി വെയ്ൻ. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി.
തമിഴ് സിനിമയിലും സണ്ണി വെയ്ന്‍ അഭിനയിച്ചിട്ടുണ്ട്. ജപ്സി എന്നാണ് സണ്ണി വെയ്ന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര്. സഖാവ് ബാലനായാണ് ജിപ്സിയില്‍ സണ്ണിവെയ്ന് എത്തുന്നത്. രാജു മുരുകനാണ് ‘ജിപ്സി’യുടെ സംവിധായകന്. ‘ജോക്കര്‍’, ‘കുക്കു’ എന്നീ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജു മുരുകന്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം.