ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

April 15, 2019

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ബി സി സി ഐ. ഇക്കുറി പ്രവചനങ്ങൾക്കും അതീതമാണ് ലോകകപ്പിലെ ഇന്ത്യൻ ടീം..ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ച പലരും ഇല്ലെങ്കിലും പ്രതീക്ഷിക്കാത്ത പലരുടെയും വരവാണ് ഇക്കുറി ലോകകപ്പിനെ മാറ്റി മറയ്ക്കാൻ പോകുന്നത്.

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എംഎസ് ധോണി, ശിഖർ ധവാൻ, കേദാർ ജാദവ്, ഹർദ്ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, വിജയ് ശങ്കർ, കെഎൽ രാഹുൽ, ദിനേശ് കാർത്തിക് എന്നിവരാണ് ലോകകപ്പിൽ ഇത്തവണ മാറ്റുരയ്ക്കാൻ ഇറങ്ങുന്ന താരങ്ങൾ.

മെയ് 30 -നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന മത്സരത്തോടെ ലോകകപ്പിന് തുടക്കമാവും. റൗണ്ട് റോബിൽ രീതിയിൽ നടക്കുന്ന ലോകകപ്പിൻ്റെ ഫൈനൽ ജൂലായ് 14ആം തിയതിയാണ് അരങ്ങേറുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടീം

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എംഎസ് ധോണി, ശിഖർ ധവാൻ, കേദാർ ജാദവ്, ഹർദ്ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, വിജയ് ശങ്കർ, കെഎൽ രാഹുൽ, ദിനേശ് കാർത്തിക്.

India’s squad for the ICC #CWC19 announced: Virat Kohli (Capt), Rohit Sharma (vc), Shikhar Dhawan, KL Rahul, Vijay Shankar, MSD (wk), Kedar Jadhav, Dinesh Karthik, Yuzvendra Chahal, Kuldeep Yadav, Bhuvneshwar Kumar, Jasprit Bumrah, Hardik Pandya, Ravindra Jadeja, Mohd Shami

— BCCI (@BCCI) April 15, 2019