റസൽ തന്നെ താരം; കണ്ണുതള്ളി ക്രിക്കറ്റ് ലോകം
ഐ പി എല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിന്റെ ഹാങ്ങ് ഓവറിലാണ് ക്രിക്കറ്റ് ലോകം. ബാംഗ്ലൂരിനെതിരെ കൊൽക്കത്തയുടെ ആന്ദ്രേ റസല്‍ നടത്തിയ വെടിക്കെട്ട് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകാണ്…ബാംഗ്ലൂരിനെതിരെയുള്ള കളിയിൽ അതിമാനുഷിക ശക്തിയായി അവതരിച്ച റസൽ, അവസാന മൂന്ന് ഓവറിൽ 53 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു റസൽ. വെറും 13 പന്തില്‍ 48 റണ്‍സ് എടുത്തായിരുന്നു ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റസലിന്റെ താണ്ഡവം. ഏഴ് സിക്സും ഒരു ബൗണ്ട്റിയുമടക്കമാണ് റസൽ 48 നേടിയത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ്ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 49 പന്തിൽ നിന്നും 84 റൺസ് നേടി നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റിന് 205 റൺസെടുത്തപ്പോൾ, 5 പന്തുകള്‍ ബാക്കിയിരിക്കെ നെെറ്റ് റൈഡേഴ്സ് വിജയം കാണുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്കായി ക്രിസ് ലിൻ 43 റൺസെടുത്തു. സുനിൽ നരെയ്ൻ പത്ത് റൺസെടുത്ത് പുറത്തായി പിന്നീടെത്തിയ റോബിൻ ഉത്തപ്പയും 25 പന്തൽ നിന്ന് 33 റൺസും നിതീഷ് റാണയും 23 പന്തിൽ നിന്നും 37 റൺസും കരസ്ഥമാക്കി. പിന്നീട് കളിക്കളക്കത്തിൽ വിസ്മയം സൃഷ്ടിക്കാൻ സാക്ഷാൽ റസലിന് അവതരിക്കേണ്ടിവന്നു. റസൽ കൂറ്റൻ വെടിക്കെട്ടുമായി ക്രീസ് വാണപ്പോൾ, കൊൽക്കത്ത വിജയക്കൊടി പാറിക്കുകയായിരുന്നു.