ഐ പി എൽ; തകർന്നടിഞ്ഞ് ഡൽഹി, മികച്ച വിജയവുമായി ഹൈദരാബാദ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അനായാസവിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ്, നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 129 റണ്‍സ് മാത്രമാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 9 പന്തുകള്‍ ബാക്കിയാക്കിയാണ് സണ്‍റൈസേഴ്സ് ലക്ഷ്യത്തിലെത്തിയത്.
ഡൽഹി ക്യാപിറ്റൽസിനെതിരെ 48 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. വിജയ് ശങ്കര്‍ 21 പന്തില്‍ 16 റൺസ്, മനീഷ് പാണ്ഡെ 13 പന്തില്‍ 10 റൺസ്, ദീപക് ഹൂഡ 11 പന്തില്‍ 10 റൺസ് നേടി. 9 റണ്‍സുമായി യൂസഫ് പത്താനും, 17 റണ്‍സുമായി മുഹമ്മദ് നബിയും കളിയിൽ പുറത്താകാതെ നിന്നു.
അതേസമയം ഡൽഹി ക്യാപിറ്റൽസിൽ 41 പന്തില്‍ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയാസാണ് ഡൽഹി ക്യാപിറ്റൽസിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. അക്സര്‍ പട്ടേൽ 13 പന്തിൽ 23 റൺസ്, പൃഥ്വി ഷാ (11), രാഹുല്‍ തെവാട്ടിയ (5) ശിഖര്‍ ധവാന്(12), ക്രിസ് മോറിസ് (17), കഗിസോ റബാദ (3),കോളിന് ഇന്‍ഗ്രാം (5) ഋഷഭ് പന്ത് (5), ഇശാന്ത് ശര്‍മ (0) എന്നിങ്ങനെയാണ് റൺസ് നേടിയത്.
Read also: ഐ പി എൽ; ടിക്കറ്റ് തുക സൈനികരുടെ കുടുംബത്തിന് കൈമാറി ധോണി
ഹെെദരാബാദിനായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും രണ്ട് വിക്കറ്റ് വീതവും റാഷിദ് ഖാനും സന്ദീപ് ശര്‍മ്മയും ഓരോ വിക്കറ്റും വീഴ്ത്തി.
അതേസമയം ഇന്നത്തെ വിജയത്തോടെ ഹൈദരാബാദ് പോയിന്റ് നിലയിൽ ഒന്നാമതെത്തി. പഞ്ചാബാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ചെന്നൈ മൂന്നും, കൊൽക്കത്ത നാലാം സ്ഥാനത്തുമാണ് നിലവിൽ.