ഹൈദരാബാദിനെ പരാജയപ്പെടുത്തി പഞ്ചാബ്; സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി രാഹുലും മായങ്കും

April 9, 2019

ഐ പി എല്ലിൽ കിങ്സ് ഇലവന്‍ പഞ്ചാബ് 6 വിക്കറ്റിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 150 റൺസ് നേടി. 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഒരു പന്ത് ബാക്കി നിൽക്കെ  ലക്ഷ്യസ്ഥാനത്തെത്തുകയായിരുന്നു. അവസാന ഓവറില്‍ പതിനൊന്ന് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. സാം കറണും രാഹുലും ചേര്‍ന്നാണ് അവസാന നിമിഷം ജയിക്കാൻ ആവശ്യമായിരുന്ന റൺസ് നേടിയെടുത്തത്. രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ലോകേഷ് രാഹുല്‍ – മായങ്ക് അഗര്‍വാള്‍ സഖ്യമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്.