ഐ പി എല്ലിൽ വിജയം തുടർന്ന് രാജസ്ഥാൻ…
ഐ പി എല്ലിൽ സൺറൈസെഴ്സിനെ ഏഴ് വിക്കറ്റ്നു തോൽപ്പിച്ച് രാജസ്ഥാൻ വിജയം തുടരുന്നു.. മൂന്ന് ദിവസത്തിനിടയിലെ രണ്ടാം വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് രാജസ്ഥാൻ മറികടന്നത്.
ടോസ് നേടിയ രാജസ്ഥാൻ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാട്ടിലേക്കു മടങ്ങിയ ബാരിസ്റ്റോക്കു പകരം ഓപ്പണാറായി സ്ഥാനകയറ്റം കിട്ടിയ വില്യംസിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ ഹൈദരാബാദിനു നഷ്ടമായി. അർദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡയുടെ മികവിലാണ് സൺറൈസെഴ്സ് പൊരുതാവുന്ന സ്കോർ സ്വാന്തമാക്കിയത്. 36 പന്തിൽ നിന്നും 9 ബൗണ്ടറികളുടെ അകമ്പടിയോടെ മനീഷ് പാണ്ഡെ 61 റൺസ് നേടിയപ്പോൾ ഡേവിഡ് വാർണർ 37 റൺസുമായി പിന്തുണ നൽകി. രാജസ്ഥാനു വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞ വരുൺ ആരോൺ, തോമസ്, ശ്രേയസ് ഗോപാൽ,ഉനദ്കട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനു വേണ്ടി രഹാനെയും ലിവിങ്സ്റ്റനും വെടികെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു. രഹാനെ 34 പന്തിൽ നിന്നും 39 റൺസ് സ്വന്തമാക്കിയപ്പോൾ 26 പന്തിൽ നിന്നും 44 റൺസായിരുന്നു ലിവിങ്സ്റ്റന്റെ സമ്പാദ്യം.
ഇരുവരുടെയും വിക്കറ്റുകൾ വീണെങ്കിലും പിന്നീട് ക്രിസിൽ എത്തിയ സഞ്ജു സാംസന്റെ മികച്ച പ്രകടനം രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. 32 പന്തിൽ നിന്നും 48 റൺസുമായി പുറത്താവാതെ നിന്ന സഞ്ജു രാജസ്ഥാനു വേണ്ടി രണ്ട് പോയിന്റ് കൂടി നേടിയെടുത്തു. സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ വിജയിച്ച രാജസ്ഥാന് 10 പോയിന്റാണ് നിലവിലുള്ളത്.
Read also : ഹൃദയം കവരുന്ന മാന്ത്രികസംഗീതവുമായി സിത്താരയും മകളും; വീഡിയോ കാണാം
ഐ പി എല്ലിൽ പ്ലേ ഓഫിൽ എത്താനുള്ള ടീമുകളുടെ പോരാട്ടം ഇന്നും തുടരും. ഡൽഹി ബാംഗ്ളൂരിനെ നേരിടുമ്പോൾ മുബൈയും കൊൽക്കത്തയും നേർക്കുനേർ ഏറ്റുമുട്ടും. മത്സരത്തിൽ വിജയിച്ചാൽ മുംബൈക്കും ഡൽഹിക്കും ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാം.