“പന്തെവിടെ…”, ദേ അമ്പെയറുടെ പോക്കെറ്റില്‍; ക്രിക്കറ്റിനിടെ ചിരി പടര്‍ത്തി ഒരു രസകരമായ വീഡിയോ

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന ക്രിക്കറ്റിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ ക്രിക്കറ്റ് കളിക്കാര്‍ക്കൊപ്പം പലപ്പോഴും അമ്പെയര്മാരും സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. ഇപ്പോഴിതാ നവമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ക്രിക്കറ്റ് കളിക്കിടയിലെ ഒരു രസകരമായ മുഹൂര്‍ത്തം. അമ്പെയറാണ് ഈ ചിരി വീഡിയോയിലെ താരം.
സംഭവം ഇങ്ങനെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബംഗ്ലൂരു റോയല്‍ ചലഞ്ചേഴ്സും കിങ്സ് ഇലവന് പഞ്ചാബും തമ്മിലുള്ള പോരാട്ടം നടക്കുന്നു. ബംഗ്ലൂരു റോയല്‍ ചലഞ്ചേഴ്സിന്റെ ബാറ്റിങിലെ പതിനാലാം ഓവറിന് ശേഷമാണ് സംഭവം. സ്ട്രാറ്റജിക് ടൈം ഔട്ടില്‍ കളിക്കാര്‍ പിരിഞ്ഞു. പന്ത് അമ്പെയറുടെ കൈകളിലെത്തുന്നു. ഇടവേളയ്ക്ക് ശേഷം താരങ്ങള്‍ വീണ്ടും സെറ്റായി കളിയിലേക്കു പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്.
ഇതിനിടെയാണ് പന്ത് കാണാതാവുന്നത്. ബൗളറും ഫീല്‍ഡറുമെല്ലാം പന്ത് തിരയുകയാണ്. എന്നാല്‍ എവിടെയും പന്ത് കണ്ടെത്താനായില്ല. ബൗളര്‍ അങ്കിത് രജപുതും നായകന് അശ്വിനും “പന്ത് എവിടെ, പന്തെവിടെ” എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്നു. ബാറ്റ്സ്മാന് അടക്കം പന്ത് തിരഞ്ഞിട്ടും കണ്ടെത്താനായില്ല. അമ്പയര്‍മാരും പന്തെവിടെയെന്ന് അറിയാതെ കുഴങ്ങി. തുടര്‍ന്ന് ഫോര്‍ത്ത് അമ്പെയര്‍ പുതിയ സെറ്റ് ബോളുകളുമായെത്തി.
Read more:‘തള്ള് വീരനോ…’;;ചിരി പടര്‍ത്തി ‘കുട്ടിമാമ’യുടെ ട്രെയ്ലര്
ഒടുവില്‍ ടെലിവിഷന്‍ പരിശോധിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. ഇടവേളയ്ക്ക് മുമ്പ് അമ്പെയര്‍ ഓക്സെന്‍ഫോര്‍ഡ് മറ്റൊരു ഫീല്‍ഡ് അമ്പെയറായ ശംസുദ്ദീന്‍ പന്ത് കൈമാറുന്നു. അദ്ദേഹം അത് തന്റെ പാന്റിന്റെ പോക്കറ്റില്‍ ഭദ്രമായി സൂക്ഷിച്ചു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം താരങ്ങള്‍ കളിക്കായ് ഒരുങ്ങിയപ്പോള്‍ പന്ത് തന്റെ പോക്കറ്റിലുള്ള കാര്യം അമ്പെയര്‍ ശംസുദ്ദീന്‍ മറന്നുപോയി. എന്നാല്‍ പിന്നീട് ഇദ്ദേഹം ചിരിയോടെ പന്ത് പോക്കറ്റില്‍ നിന്നും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്തായാലും സംഗതി ഇതിനോടകം തന്നെ വൈറലായി. സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ ഈ രസകരമായ സംഭവം.
മത്സരത്തില്‍ ബംഗ്ലൂരു റോയല്‍ ചലഞ്ചേഴ്സ് 17 റണ്‍സിന് വിജയം നേടി.
Where’s the Ball? Ump pocket https://t.co/DGxhcDXuaV via @ipl
— gujjubhai (@gujjubhai17) April 24, 2019