700 ജോലിക്കാർ, മൂന്ന് മാസം; ‘കലങ്കിന്റെ’ സെറ്റ് ഉണ്ടായതിങ്ങനെ; മേക്കിങ് വീഡിയോ കാണാം…

April 8, 2019

സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടികൊണ്ടിരിക്കുകയാണ് കലങ്ക് എന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ തരംഗമായ ചിത്രത്തിലെ ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ മേക്കിങ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ കൈയ്യടിനേടുന്നത്. 700 ജോലിക്കാര്‍ മൂന്ന് മാസം ചെലവിട്ടാണ് കലങ്കിന് വേണ്ടി മനോഹരമായ സെറ്റ് നിർമ്മിച്ചത്.

അഭിഷേക് വർമ്മൻ സംവിധാനം നിർവഹിക്കുന്ന ബോളിവുഡ് ചിത്രം ‘കലങ്കിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മനോഹരമായ നൃത്തരംഗങ്ങളും ദൃശ്യവിസ്മയങ്ങളും കൊണ്ട് ആരാധക ഹൃദയം കീഴടക്കുന്ന രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലർ ഇതിനോടകം ഒരു കോടിയിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

വരുൺ ധവാൻ പ്രധാന കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സൊനാക്ഷി സിൻഹ, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. സ്വാതന്ത്രത്തിന് മുൻപുള്ള കഥ പറയുന്ന ചിത്രമാണ് കലങ്ക്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രീതിയിലാണ് ടീസർ നിർമ്മിച്ചിരിക്കുന്നത്.

Read also: ശ്രദ്ധനേടി ‘അതിരനി’ലെ പുതിയ ഗാനം; വീഡിയോ കാണാം..

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു കലങ്കിലെ ഓരോ വിശേഷങ്ങളും. ചിത്രത്തിലെ ഗാനരംഗത്ത് വരുണ്‍ ധവാനാണ് നിറഞ്ഞു നില്‍ക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് ഗാനത്തിലെ വരികള്‍. പ്രീതം സംഗീതം പകര്‍ന്നിരിക്കുന്നു. അര്‍ജിത് സിങും നീതി മോഹനും ചേര്‍ന്നാണ് ആലാപനം. റെമോ ഡിസൂസയാണ് ഈ മനോഹര ഗാനരംഗത്തിന്റെ കൊറിയോഗ്രഫി. ഗാനരംഗത്തിന്റെ കൊറിയോഗ്രഫി ഏറെ മികച്ചതാണെന്നാണ് ചലച്ചിത്രരംഗം അഭിപ്രായപ്പെടുന്നത്.

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കരൺ ജോഹറിന്റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് കലങ്ക് എന്ന ചിത്രം. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ പ്രഗത്ഭനായ ഒരു സംവിധായകന്റെ കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കരൺ ജോഹർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം..