പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ലാലേട്ടനും സൂര്യയും; തരംഗമായി കാപ്പാന്റെ ടീസർ

April 15, 2019

മോഹൻലാൽ സൂര്യ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാപ്പാന്റെ ടീസർ യൂട്യൂബിൽ തരംഗമാകുന്നു. യൂട്യൂബ്  ട്രെന്‍റിങ്ങില്‍ ടീസര്‍ രണ്ടാമതെത്തി. വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന സൂര്യയും ഗംഭീര ലുക്കിലെത്തുന്ന മോഹന്‍ലാലുമാണ് ടീസറിന്‍റെ ഹൈലൈറ്റ്. ന്യൂയോര്‍ക്ക്, ബ്രസില്‍, ന്യൂഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ വേഷമിടുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തില്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിൽ മോഹൻലാലിന്റെ സുരക്ഷാ ചുമതലയുള്ള ഓഫിസറായാണ് സൂര്യ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ തമിഴകത്തേക്ക് തിരിച്ചെത്തുന്നത്. ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.മോഹന്‍ലാലിനും സൂര്യയ്ക്കും ഒപ്പം ആര്യ, സമുദ്രക്കനി എന്നിവരും ബോളീവുഡ് താരം ബൊമ്മന്‍ ഇറാനിയും സയേഷയും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read also: മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് വിജയ് സേതുപതി; ലൊക്കേഷൻ ചിത്രങ്ങൾ കാണാം..

കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. യുവനടന്‍ ആര്യയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വനമകൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സയേഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്..