തെലുങ്കിലും ആവേശം സൃഷ്ടിച്ച് സ്റ്റീഫൻ നെടുമ്പള്ളി; സമൂഹ മാധ്യമങ്ങളിൽ തരംഗമായി ട്രെയ്‌ലർ

April 5, 2019

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ലൂസിഫർ എന്ന ചിത്രം കേരളക്കര ഒന്നാകെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽകുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ചത്.

മലയാളത്തിൽ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിന്റെ തെലുങ്ക് ട്രെയ്‌ലറിനും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read also: ‘ശബ്ദം ഫോട്ടോയിൽ കിട്ടൂല മിസ്റ്റർ’ ടിക് ടോക്കിലും താരമായി മലയാളികളുടെ പ്രിയപ്പെട്ട സിത്താര; വീഡിയോ കാണാം..  

നല്ല മാസ് ആക്ഷൻ ചിത്രമെന്ന രീതിയിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ലൂസിഫർ 1500 ഓളം സ്‌ക്രീനുകളിലായാണ് റിലീസ് ചെയ്‌തത്‌. ലൂസിഫറിന്റെ മലയാളം ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സസ്‌പെന്‍സ് ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന് പ്രഖ്യാപിക്കപ്പെട്ടതുമുതൽ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഈ പ്രതീക്ഷയ്ക്ക് മാറ്റ് കൂട്ടുന്ന രീതിയിലാണ് ചിത്രവും ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന് പുറമെ അന്യഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നിരവധി ആരാധകരും എത്തുന്നുണ്ട്. ആദ്യഭാഗം അവസാനിപ്പിച്ചിരിക്കുന്നത് നിരവധി സംശയങ്ങൾ ബാക്കി നിർത്തികൊണ്ടാണെന്നും അതിനാൽ രണ്ടാം ഭാഗം വേണമെന്നുമാണ് ആരാധകർ അറിയിക്കുന്നത്.