ഐ പി എല്ലിൽ നൂറടിച്ച് ക്യാപ്റ്റൻ കൂൾ; ആഘോഷമാക്കി ആരാധകർ

April 12, 2019

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് മഹേന്ദ്ര മഹേന്ദ്ര സിങ് ധോണി..അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ ഇന്ത്യൻ പ്രീമിയർ ലീഗിൽ നൂറാം വിജയം കുറിച്ച ധോണിയുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് വിജയം നേടിയതോടെയാണ് ഐ പി എല്ലിൽ ധോണിയുടെ നൂറാം വിജയം കുറിക്കപ്പെട്ടത്.

അവസാന ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്നര്‍ നേടിയ സിക്സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടുകയായിരുന്നു. ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ധോണിയുടെ വിക്കറ്റ് നഷ്ടമായിടത്ത് നിന്നാണ് ചെന്നൈയുടെ ജയം.

നൂറ് വിജയങ്ങളുമായി മഹേന്ദ്ര സിങ് ധോണി ഒന്നാമത് നിൽക്കുമ്പോൾ, 71 വിജയം കരസ്ഥമാക്കിയ ഗൗതം ഗംഭീർ രണ്ടാം സ്ഥാനത്തും, 54 വിജയങ്ങളുമായി രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തുമുണ്ട്. ഒപ്പം ധോണിയുടെ അഭിമാനനേട്ടത്തിന്റെ ആവേശത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം.

Read also: ‘പേടിക്കേണ്ട, ഞാൻ പിടിച്ചുതിന്നുകയൊന്നുമില്ല’ അവതാരകയെ കൂളാക്കി മമ്മൂക്ക ; വീഡിയോ

ഇതോടെ ഐ പി എൽ കളിക്കളത്തിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ളു. കളിക്കളത്തിലെ തന്ത്രശാലിയ നായകൻ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്. കഴിഞ്ഞ വർഷങ്ങളിൽ ഐ പി എൽ കിരീടം നേടിയ ചെന്നൈയ്ക്ക് അടുത്ത ഐ പി എൽ കിരീടവും  ഈ നായകനിലൂടെതന്നെ നേടാമെന്നുള്ള ആത്മവിശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം.

കളിക്കളത്തിലെ മികവ് ഒന്നുമാത്രമല്ല ഈ താരം  ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടനായകനായി മാറിയത്. അദ്ദേഹത്തിന്റെ ആരാധകരോടുള്ള സ്നേഹവും  ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടുകൂടിയാണ്.