ഷാജിമാരും സൗണ്ട് സ്റ്റോറിയും തിയേറ്ററുകളിൽ
നടനും സവിധായകനുമായ നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയും, റസൂൽ പൂക്കുട്ടി ഒരുക്കുന്ന ദി സൗണ്ട് സ്റ്റോറിയുമാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്നത്. പോസ്റ്ററുകളും ടീസറുകളും പുറത്തിറങ്ങിയതുമുതൽ ഏറെ ആകാംഷയോടെ ആരാധകർ കാത്തിരുന്ന ചിത്രങ്ങളാണ് ദി സൗണ്ട് സ്റ്റോറിയും മേരാ നാം ഷാജിയും.
ബിജു മേനോനും, ആസിഫ് അലിയും, ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മൂന്ന് ഷാജിമാരുടെ കഥയാണ് പറയുന്നത്. വെള്ളിത്തിരയില് ചിരിമയം നിറയ്ക്കാന് എത്തുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്മ്മ മുഹൂര്ത്തങ്ങള് കോര്ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നതെന്നും നേരത്തെ സൂചന ലഭിച്ചിരുന്നു. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റില്മാന് ഷാജിയുടെയും കഥ.
ചിത്രത്തിലെ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തില് വേഷമിടുന്നു. ഈ മൂന്നു ഷാജിമാരുടെയും ജീവിതം നര്മ്മരസം കലര്ത്തി പറയുകയാണ് മേരാ നാം ഷാജിയില്. നിഖില വിമല് ആണ് ചിത്രത്തിലെ നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള് കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ കൂടുതല് ഭാഗങ്ങളുടെയും ചിത്രീകരണം.
ഓസ്കാര് അവാര്ഡ് ജേതാവ് റസൂല് പൂക്കുട്ടി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ദ് സൗണ്ട് സ്റ്റോറി’. ചിത്രത്തില് നായക കഥാപാത്രമായാണ് റസൂല് പൂക്കുട്ടി എത്തുന്നത്. തൃശൂര് പൂരത്തിന്റെ ശബ്ദ ഘോഷമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
പ്രസാദ് പ്രഭാകര് ആണ് ചിത്രത്തിന്റെ സംവിധാനം നിര്വ്വഹിക്കുന്നത്. രാജീവ് പനക്കലാണ് നിര്മ്മാണം. ദ് സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലെ ശബ്ദ മിശ്രണം കൈകാര്യം ചെയ്തിരിക്കുന്നതും റസൂല് പൂക്കുട്ടി തന്നെയാണ്. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം തീയറ്ററുകളിലെത്തും. തൃശൂര് പൂരം തല്സമയം റെക്കോര്ഡ് ചെയ്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കാഴ്ചയില്ലാത്തവര്ക്കു കൂടി തൃശൂര് പൂരം അനുഭവവേദ്യമാക്കുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതും മുഖ്യ ആകര്ഷണങ്ങളില് ഒന്നാണ്.