‘നീറ്റ്’ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
മെഡിക്കൽ പഠനത്തിനുള്ള പ്രവേശന പരീക്ഷ ‘നീറ്റ്’ ദേശിയ തലത്തിൽ മെയ് 5 നു നടക്കും. നന്നായി പഠിച്ചാൽ മാത്രം പരിക്ഷ എഴുതാൻ സാധിക്കുകയില്ല. എൻ.ടി.എയുടെ നിർദ്ദേശ പ്രകാരം ഡ്രസ്സ് കോഡും പാലിച്ചാൽ മാത്രമേ പരീക്ഷ ഹാളിൽ പ്രവേശനം ലഭിക്കു. നീറ്റ് കൃത്യതയോടെ നടത്തുവാൻ വേണ്ടിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിബന്ധനകൾ കർശനമാക്കിയത്.
മെയ് 5നു ഉച്ചക്ക് 2 മുതൽ 5വരെ നടക്കുന്ന പരീക്ഷക്കു പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
ആൺകുട്ടികൾ ശ്രദ്ധിക്കേണ്ടത്
1.ആൺകുട്ടികൾ ഇളം നിറത്തിലുള്ള അരകൈ ഷർട്ടും ജീൻസും. പോക്കറ്റുകൾ കൂടുതൽ ഉള്ളവ ഒഴിവാക്കണം.
2.കുർത്ത, പൈജാമ എന്നിവ അനുവദനീയമല്ല.
3.ഷൂ ഒഴിവാക്കണം. സാധാരണ ചെരിപ്പുകൾ ഉപയോഗിക്കാം.
പെൺകുട്ടികൾ
1.ഇളം നിറത്തിലുള്ള അരകൈ ചുരിദാർ അല്ലെങ്കിൽ ടി ഷർട്ടിനോടൊപ്പം സൽവാർ, ജീൻസ്, ലെഗിൻസ് ധരിക്കാം.
2.സാരി, ദുപ്പട്ട, ഷാൾ എന്നിവ അനുവദിക്കില്ല.
3.മുസ്ലിം പെൺകുട്ടികൾക്ക് മതാചാര പ്രകാരം ശിരോവസ്ത്രവും ബുർഖ എന്നിവയും ധരിക്കാം. എന്നാൽ പരിശോധനക്കായി ഇവർ 12.30 മുൻപ് പരീക്ഷ കേന്ദ്രത്തിൽ എത്തണം.
3.ഷൂ, ഹൈ ഹീൽ ചെരിപ്പുകൾ ഒഴിവാക്കണം. ആഭരണങ്ങൾ ധരിക്കരുത്.
4.മുടി കെട്ടുന്നതിനു വേണ്ടി റബ്ബർ ബാൻഡ് മാത്രം ഉപയോഗിക്കുക.
പൊതുവായി ശ്രധിക്കേണ്ട മറ്റു കാര്യങ്ങളും മറക്കരുത്. അതായത് അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ എടുക്കാൻ മറക്കരുത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കൂളിംഗ് ഗ്ലാസ് (ഡോക്ടർ നിർദ്ദേശിക്കുന്ന കണ്ണട ധരിക്കുന്നത് അനവദനീയമാണ്.), പെൻസിൽ ബോക്സ്, വാലറ്റ്, ഹാൻഡ് ബാഗ്, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.