ഇതാണ് നിത്യയുടെ ആ വൈറലായ ഗാനം; വീഡിയോ കാണാം…

April 13, 2019

ഇന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് നിത്യ മേനോൻ. അഭിനയത്തിലെ മികവും ലുക്കിലെ ലാളിത്യവുമെല്ലാം നിത്യയെ പ്രേക്ഷകരുടെ ഇഷ്ടനായികയാക്കി മാറ്റുന്നു. അഭിനയത്തിന് പുറമെ മികച്ച ഒരു ഗായികകൂടിയാണ് നിത്യ. ചില ചലച്ചിത്രങ്ങൾക്ക് വേണ്ടി പിന്നണി ഗായികയായി പ്രവർത്തിച്ചിട്ടുള്ള നിത്യയുടെ പുതിയൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

‘ജാനേ കഹാ മേരാ ജിഗർ ഗയാ ജി’ എന്ന അതിമനോഹര ഗാനമാണ് നിത്യആലപിച്ചത്. 1955 ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ ആൻഡ് മിസ്സിസ് 55’ എന്ന ചിത്രത്തിലെ ഗാനമാണ് നിത്യ ആലപിച്ചിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത പ്രാണ എന്ന ചിത്രത്തിലും നിത്യ പാടിയിരുന്നു.

അതേസമയം മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള നടിയായി മാറിയ നിത്യ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ എറ്റെടുത്ത്. ബോളിവുഡ് താരം അഭിഷേക് ബച്ചനൊപ്പമാണ് നിത്യാ മേനോനും എത്തുന്നത്. ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്. ആമസോണ്‍ പ്രൈമിന്റെ സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസാണ് ബ്രീത്ത്.

അതേസമയം നിത്യ അഭിനയിക്കുന്ന ആദ്യ ഡിജിറ്റല്‍ പരമ്പരയാണിത്. ‘ഒരുപാട് പ്രതീക്ഷയോടെയാണ് താൻ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രം താൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്നിലെ അഭിനേത്രിയെ ഈ ചിത്രത്തിലെ അഭിനയം  വളരെയധികം തൃപ്തിപ്പെടുത്തുന്നുണ്ട്’ നിത്യാ മേനോന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന പുതിയ ചിത്രത്തിലും നിത്യ മേനോൻ എത്തുന്നുണ്ട്. ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.