‘സ്പടികം’ സിനിമയെ കലര്‍പ്പില്ലാതെ സ്‌നേഹിച്ചവര്‍ക്ക് സന്തോഷവാര്‍ത്തയുമായി സംവിധായകന്‍ ഭദ്രന്‍

April 1, 2019

ചാക്കോ മാഷിനെയും ആടുതോമയെയും അറിയാത്ത ചലച്ചിത്ര ആസ്വദകര്‍ ഉണ്ടാവില്ല. പ്രേക്ഷകര്‍ക്കിടയിലേക്ക് ആത്രമേല്‍ ആഴത്തില്‍ വേരൂന്നിയതാണ് ഈ രണ്ട് കഥാപാത്രങ്ങള്‍. സംവിധായകന്‍ ഭദ്രന്‍ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച ക്ലാസിക് ചിത്രമാണ് സ്പടികം. 24-ാം വാര്‍ഷികാഘോഷത്തിന്റെ നിറവിലാണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍. സ്പടികം 4കെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ അടുത്ത വര്‍ഷം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം സ്പടികത്ചതിന് രണ്ടാം ഭാഗമില്ലെന്നും ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്തായാലും സ്പടികത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് സന്തോഷം പകരുന്നതാണ് സംവിധായകന്‍ ഭദ്രന്റെ പ്രഖ്യാപനം.

ഭദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 

സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍ . അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.

നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വര്‍ഷം ,സിനിമയുടെ റിലീസിംഗിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.

ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും….’ ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു. ‘

Read more:കിടിലന്‍ താളത്തില്‍ മേര നാം ഷാജിയിലെ ‘കുണുങ്ങി കുണുങ്ങി’ പാട്ട്; വീഡിയോ