‘സന്തോഷത്തിനും ദുഃഖത്തിനും ഇടയിലെ നിമിഷം’; വൈറലായി ടൊവിനോയുടെ വീഡിയോ

April 15, 2019

സന്തോഷവും ദുഃഖവും നിറഞ്ഞ അവസ്ഥകൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഈ സന്തോഷത്തിനും ദുഃഖത്തിനും ഇടയിൽ എന്താണ് അവസ്ഥ..?? നാം പലപ്പോഴും ആലോചിക്കാറുള്ള ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ടോവിനോ തോമസ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാകാറുള്ള താരത്തിന്റെ സിനിമ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളാണ് പുതിയ വീഡിയോയിൽ കാണുന്നത്.

ഷൂട്ടിങ് തിരക്കുകൾക്കിടയിലെ  നിമിഷങ്ങൾ ഏറെ ആയാസകരമാക്കുന്നതിന്റെ ഭാഗമായി ചെറിയ ചതുരക്കട്ടകൾ അടുക്കി വച്ച് വലിയ ഒരു കെട്ടിടം നിർമ്മിക്കുന്ന ടൊവീനോയെയാണ് വീഡിയോയിൽ കാണുന്നത്. ചതുരക്കട്ടകൾ കൊണ്ട് പ്രത്യേക ആകൃതിയിൽ കെട്ടിടം നിർമിച്ച ശേഷം അതിനിടയിൽ നിന്ന് ഒരെണ്ണം ഉയൂരിയെടുക്കാൻ നോക്കുന്ന ടൊവിനോയുടെ സന്തോഷവും എന്നാൽ അതിനിടയിൽ നിന്ന് ഒരെണ്ണം ഉയൂരിയെടുത്ത ശേഷം എല്ലാം കൂടി മറിഞ്ഞ് വീഴുമ്പോഴുള്ള ടോവിനോയുടെ നിരാശയുമാണ് വീഡിയോയിൽ കാണുന്നത്. ടൊവിനോ തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചതും. സന്തോഷത്തിനും ദുഖത്തിനും ഇടയിലുള്ള നിമിഷം എന്ന തലക്കെട്ടോടുകൂടിയാണ് ടോവിനോ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നതും.

അതേസമയം കൈ നിറയെ ചിത്രങ്ങളുമായി ഏറെ തിരക്കുള്ള മലയാള സിനിമയിലെ യുവനടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. കൽക്കി എന്ന  ചത്രമാണ് ഇപ്പോൾ ടൊവിനോയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

നവാഗതനായ പ്രവീണ്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം.

Read also: പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ലാലേട്ടനും സൂര്യയും; തരംഗമായി കാപ്പാന്റെ ടീസർ

ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായ കഥാപാത്രത്തെയാണ് കല്‍ക്കി എന്ന ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്, വിനാശത്തിന്റെ മുന്നോടിയായെത്തുന്ന ആളാണ് പുരാണത്തിലെ കല്‍ക്കി എന്ന അവതാരം. ചിത്രത്തിലെ ടൊവിനോ കഥാപാത്രത്തിന് കല്‍ക്കിയെന്ന അവതാരവുമായി സമാനതകളുണ്ടെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.