പ്രണയലോലുപ ജെസ്‌നയെ പരിചയപ്പെടുത്തി ദുൽഖർ; ‘ഒരു യമണ്ടൻ പ്രേമകഥ’യുടെ പോസ്റ്റർ കാണാം..

April 11, 2019

ചെറിയ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഒരു യമണ്ടൻ പ്രേമകഥയ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിലെ സൗബിന്റെ പുതിയ മേക്ക് ഓവർ ആരാധരെ ഏറെ രസിപ്പിക്കുന്ന വിധത്തിലാണ്. പെൺകുട്ടികളുടെ രക്ഷകർ വിക്കി എന്ന ക്യാപ്‌ഷനോടുകൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രണയലോലുപ ജെസ്‌നയുടെ പോസ്റ്ററാണ് വളരെ രസകരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത്.സംയുക്ത മേനോനാണ് പോസ്റ്ററിൽ പ്രത്യക്ഷപെടുന്നത്. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ദുൽഖർ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസ് തീയതിയും അടുത്തിടെ പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 25 ന് ഒരു യമണ്ടന്‍ പ്രേമകഥ തീയറ്ററുകളിലെത്തും.

തീയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് നര്‍മ്മമൂഹൂര്‍ത്തങ്ങള്‍ ഈ ചിത്രം സമ്മാനിക്കുമെന്ന പ്രതീക്ഷ പകര്‍ന്നുകൊണ്ടാണ് ചിത്രത്തിന്റെ ഓരോ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നതും. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ എന്നിവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ . ‘നിങ്ങളെ രസിപ്പിക്കാന്‍ ലല്ലുവും കൂട്ടരും ഏപ്രില്‍ മുതല്‍ എത്തുന്നു’ എന്ന ക്യാപ്ഷനോടു കൂടി കഴിഞ്ഞ ദിവസം ഇറങ്ങിയ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Read also: നടുറോഡിൽ വച്ചല്ലേ അവന്റെയൊരു ഉമ്മ; വൈറലായി ‘ഇഷ്‌കി’ന്റെ ടീസർ

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്.