‘അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി’ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വാഹനാപകടങ്ങൾ ഇന്ന് വളരെയധികമാണ്. അമിത വേഗതയും അശ്രദ്ധയും കൊണ്ടും ഡ്രൈവ് ചെയ്യുമ്പോൾ വാഹനങ്ങളുടെ ബ്രേക്ക് പോയിയും അപകടങ്ങൾ സംഭവിക്കുന്ന വർത്തകൾ നാം കേൾക്കാറുണ്ട്. എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ..
വാഹനത്തിന്ആ ബ്രെയ്ക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ഹോൺ അടിച്ചും, ലൈറ്റ് ഇട്ടും മറ്റ് വാഹനങ്ങൾക്ക് അപകട സൂചന നൽകണം. ബ്രേക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ആദ്യം ആക്സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് മാറ്റുക. തുടർന്ന് ബ്രേക്ക് പെഡലില്‍ പതിയെ കാലമര്‍ത്തുക. സാവധാനം പിറകെ പെഡലിൽ പൂർണമായും കാൽ അമർത്തുക. ഗിയർ താഴ്ത്തി വാഹനത്തിന്റെ വേഗത കുറയ്ക്കുക. ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. അതേസമയം പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറ്റിയാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനാണ് സാധ്യത. അതിനാൽ സാവധാനത്തിൽ ഘട്ടം ഘട്ടമായി മാത്രം ബ്രേക്ക് ഇടുക. എ സി ഓൺ ചെയ്യുക. ലൈറ്റ്, ഹീറ്റഡ് റിയര്‍, വിന്‍ഡോ എന്നിവ പ്രവർത്തിപ്പിക്കുക, ഇത് ഒരു പരിധി വരെ വാഹത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും. വണ്ടി സൈഡ് ചേർത്തതിന് ശേഷം ഹാന്‍ഡ് ബ്രേക്ക് ഇടുക. ഇത് വണ്ടി നിൽക്കാൻ സഹായിക്കും.
Read also: മനവും വയറും നിറച്ച് കൊച്ചിയിലെ ചില രാത്രിയാത്രകൾ
എന്നാൽ വാഹനത്തിന് ബ്രേക്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ ആത്മസംയമനം കൈവിടാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാരണം പേടിച്ചാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും. എന്നാൽ വാഹനങ്ങൾ ഓടിക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. അതുപോലെ അമിത് സ്പീഡും കുറയ്ക്കുക. കാരണം അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി.