തകർന്നടിഞ്ഞ് ഹൈദരാബാദ്; ചെന്നൈയ്ക്ക് ഇനി എതിരാളി ഡൽഹി
ഐ പി എല്ലിലെ അവസാന ദിനങ്ങളിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണ് ടീമുകൾ… ഐ പി എൽ കിരീടധാരണത്തിന് ഇനി അധികം നാളുകളില്ല. ഇനിയുള്ള മത്സരങ്ങൾ ഓരോ ടീമിനും തികച്ചും നിർണായകമാണ്. ഇന്നലെ നടന്ന ആദ്യ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് 163 റൺസ് വിജയ ലക്ഷ്യം കണ്ടു. ഇതോടെ കളിക്കളത്തിൽ ഇനി അവസാനിക്കുന്നത് മൂന്ന് ടീമുകൾ മാത്രം, രോഹിത് ശർമ്മയുടെ മുംബൈയും, തല ധോണിയുടെ ടീം ചെന്നൈ സൂപ്പർ കിങ്സും, യുവ താരങ്ങളുടെ കരുത്തും പോണ്ടിങ്ങും ഗാംഗുലിയും ഒന്നിക്കുന്ന പരിശീലന സംഘവുമുള്ള ഡൽഹിയുമാണ് ഐ പി എൽ കിരീടത്തിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന ടീമുകൾ.
മെയ് 12 ന്, ഹൈദരാബാദിൽ വച്ചാണ് ഐ പി എൽ ഫൈനൽ മത്സരം നടക്കുന്നത്. അതേസമയം തങ്ങളുടെ ഇഷ്ടടീമുകൾ കളിക്കളത്തിൽ ഇറങ്ങുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകരും..
ഇനിയുള്ള ബാക്കി മത്സരങ്ങളിലൂടെ കളിയുടെ വിധി അറിയാം. കഴിഞ്ഞ മത്സരത്തിലൂടെ ഐ പി എൽ ഫൈനലിലേക്ക് ഒരുപടി കൂടി കടന്ന് ഡൽഹി ക്യാപിറ്റൽസ് രംഗത്തെത്തി. എലിമിനേറ്റർ മത്സരത്തിൽ ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ഡൽഹി രണ്ടാം ക്വളിഫൈയറിൽ ഇടം നേടിയത്. വെള്ളിയാഴ്ച നടക്കുന്ന ഡൽഹി- ചെന്നൈ മത്സരത്തിന്റെ വിധി കൂടി വന്നാൽ ഫൈനലിൽ മുംബൈയുടെ എതിരാളി ആരെന്നറിയാം.
വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഡൽഹി ഹൈദരാബാദിനെ നിലംപരിശാക്കിയത്.. ഖലീൽ അഹമ്മദ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ അഞ്ച് റൺസ് മാത്രം വേണ്ടപ്പോൾ ഒരു പന്ത് ബാക്കി നിർത്തി വിജയം സ്വന്തമാക്കുകയായിരുന്നു ഡൽഹി.
38 പന്തിൽ നിന്നും 56 റൺസ് കരസ്ഥമാക്കിയ പൃഥ്വി ഷായുടെയും , 21 ബോളിൽനിന്നും 49 റൺസ് കരസ്ഥമാക്കിയ ഋഷഭ് പന്തിന്റെയും പ്രകടനമാണ് കളിയിൽ നിർണായകമായത്. തുടക്കത്തിൽ തന്നെ ധവാൻ (17), റൺസെടുത്ത് കീഴടങ്ങി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(8) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങിയപ്പോള്‍ ഒരോവറില്‍ കോളിന് മണ്‍റോയെയും(14), അക്ഷര്‍ പട്ടേലിനെയും(0) മടക്കി റഷീദ് ഖാന് ഡല്‍ഹിയെ വിറപ്പിച്ചു. എന്നാൽ ഇതിന് ശേഷമാണ് മിന്നുന്ന പ്രകടനവുമായി റാഷഭ് ഓന്ത് എത്തിയത്. ഇത് കളിയുടെ ഗതി കീഴ്മേൽ മാറ്റുകയായിരുന്നു.ഒടുവില്‍ അഞ്ചാം പന്തില്‍ ബൗണ്ടറി നേടി കീമോ പോള്‍ ഡല്‍ഹിയെ വിജയതീരമണച്ചു. ഹൈദരാബാദിനായി റഷീദ് കാനും ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി