നക്സലിസവും പ്രണയവുമൊക്കെ നിറച്ച് പൂമുത്തോളെ ഗാനത്തിന് കവര്‍

ചില പാട്ടുകള്‍ മനോഹരമായ മഴനൂല് പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. കാലമെത്ര കഴിഞ്ഞാലും ഇത്തരം പാട്ടുകള്‍ക്ക് മരണമില്ല. അവയങ്ങനെ കാലാന്തരങ്ങള്ക്കുംമപ്പറും പലരും ഏറ്റുപാടിക്കൊണ്ടെയിരിക്കും. മനോഹരമായ പാട്ടുകല്ക്കൊക്കെ കവര്‍ വേര്‍ഷനുകള്‍ ഇറങ്ങുന്ന കാലമാണിത്. വിത്യസ്തവും മനോഹരങ്ങളുമായ നിരവധി കവര്‍ വേര്‍ഷനുകള്‍ പാട്ട് പ്രേമികള്‍ക്ക ഇടയില്‍ സ്ഥാനം പിടിക്കുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഒരു കവര്‍ വേര്‍ഷന്‍. പ്രമേയംകൊണ്ടുതന്നെയാണ് ഈ കവര്‍ സോങ് ശ്രദ്ധേയമാകുന്നത്.
നക്സലിസവും പ്രണയവുമെല്ലാം പരസ്പരം കോര്ത്തുകട്ടിയിട്ടുണ്ട് ഈ കവര്‍ സോങ്ങില്‍. അതേസമയം ഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റ് ചെയ്യുന്നു. പൂമുത്തോളെ എന്ന ഗാനത്തെ വേറെ ഒരു തലത്തിലേക്ക് എത്തിക്കുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെടുന്പോള്‍ ഈ ദൃശ്യാവിഷ്കാരം ഗാനത്തിന് ഇണങ്ങുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ആരോഹി ബാന്റിലെ രാഗേഷ് കെ എം ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അന്‍ഷാദ് ആഷ് അസീസാണ് ഈ കവര്‍ സോങ് സംവിധാനം ചെയ്തിരിക്കുന്നത്.
Read more:“ചെയ്യുന്ന എല്ലാ വേഷങ്ങളും മികച്ചത്”; താനാെരു ഫഹദ് ഫാസില്‍ ആരാധകനാണെന്ന് ‘ദംഗല്‍’ സംവിധായകന്
ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രമാണ് ‘ജോസഫ്’. തീയറ്ററുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ചിത്രത്തിലെ പൂമുത്തോളെ… എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷക ഹൃദയങ്ങളില്ഡ ഇടം നേടി. ദാമ്പത്യസ്നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട് ഗാനത്തില്‍. വിജയ് യോശുദാസ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന് രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. എം പത്മകുമാറാണ് ജോസഫ് എന്ന ചിത്രത്തിന്റെ സംവിധാനം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.