ഒന്ന് മുതല്‍ 100 വയസ് വരെയുള്ളവര്‍ ഉണ്ട് ഈ ഒരൊറ്റ വീഡിയോയില്‍; രസകരമെന്ന് സോഷ്യല്‍മീഡിയ
സാമൂഹ്യമാധ്യമങ്ങള്‍ ജനപ്രീയമായിട്ട് കാലം കുറച്ചേറെയായി. രസകരവും കൗതുകകരവുമായ പലതും ഇന്ന് ജനങ്ങളിലേക്കെത്തുന്നത് പ്രധാനമായും സോഷ്യല്‍ മീഡിയ എന്ന മാധ്യമത്തിലൂടെ തന്നെയാണ്. ക്രീയാത്മകമായ പലതും ഭാഷാ -ദേശ ഭേദമന്യേ സോഷ്യല്‍ മീഡയയില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് തികച്ചും വിത്യസ്തവും ഒപ്പം കൗതുകകരവുമായ ഒരു വീഡിയോ.
ഒന്നു മുതല്‍ നൂറ്റ് വയസുവരെയുള്ളവര്‍ ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ് ഏറെ കൗതുകകരം. കേള്‍ക്കുമ്പോള്‍ തന്നെ ആരും ഒന്ന് അമ്പരന്നു പോകും. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ കാണുമ്പോഴും ഇതേ അമ്പരപ്പ് പലരിലും പ്രതിഫലിക്കുന്നു. ഒരു വസന്തകാലത്ത് ന്യൂയോര്‍ക്ക് നഗരത്തിലൂടെ നടക്കുമ്പോള്‍ തോന്നിയ ഒരു ആശയത്തില്‍ നിന്നുമാണ് ഈ വീഡിയോയുടെ പിറവി എന്നാണ് വീഡിയോയ്ക്ക് പിന്നിലുള്ളവര്‍ വ്യക്തമാക്കുന്നത്.
ഒന്നു മുതല്‍ 100 വയസുവരെയുള്ളവരെ കണ്ടെത്തി അവരുടെ പ്രായം ക്യാമറയെ നോക്കി പറയിപ്പിച്ചുകൊണ്ടാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതയാത് 2017 സെപ്റ്റംബറിലാണ് ഈ വീഡിയോ തയാറാക്കി യുട്യൂബില്‍ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ വീഡിയോ ഇന്നും സാമൂഹ്യമാധ്യമങ്ങളില്‍ അങ്ങിങ്ങായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു എന്നതും കൗതുകകരം തന്നെ.
Read more:പ്രതീക്ഷിക്കാത്ത നേരത്ത് ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്; കളം വിട്ട് ക്രിസ് മോറിസ്: വീഡിയോ
ഇമേജ് വീഡിയോ ക്ലിപ്സ് എന്ന കമ്പനിയാണ് ഈ വീഡിയോയ്ക്ക് പിന്നിലുള്ളത്. ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്, അറബി, സ്പാനിഷ് എന്നീ ഭാഷകളിലും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. തീര്‍ന്നില്ല ഇവരുടെ പ്രായം കൊണ്ടുള്ള വീഡിയോ നിര്‍മ്മാണം. ഒന്നു മുതല്‍ 100 വയസുവരെയുള്ള ജെന്റ്സ്, ലേഡീസ് വീഡിയോകളും ഇവര്‍ തയാറാക്കിയിട്ടുണ്ട്.
അതേസമയം ഈ ഇംഗ്ലീഷ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതില് 80 ശതമാനം ആളുകളും ന്യൂയോര്ക്കിലുള്ളവരാണ്. ഹോളണ്ടിലെയും ന്യൂ ജേഴ്സിയിലെയും ആളുകളാണ് മറ്റുള്ളവര്‍. എന്തായാലും ഇമേജ് വീഡിയോ ക്ലിപ്സ് എന്ന കമ്പനിയുടെ ക്രിയേറ്റിവിറ്റിയെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.