അപര്‍ണ ബാലമുരളിക്കൊപ്പം നൃത്തം ചെയ്ത് ബൈജു; ശ്രദ്ധേയമായി ‘കാമുകി’ യുടെ ചിത്രീകരണ വീഡിയോ

May 13, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘കാമുകി’. അപര്‍ണ ബാലമുരളിയും ആസിഫ് അലിയുടെ സഹോദരനായ  അസ്‌കര്‍ അലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ബൈജു സന്തോഷ് ചിത്രത്തില്‍ അപര്‍ണയുടെ അച്ഛനായും എത്തി. ഇപ്പോഴിതാ കാമുകി എന്ന സിനിമയുടെ ചിത്രീകരണവേളയിലെ ഒരു രസക്കാഴ്ച പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ബിനു സദാനന്ദന്‍. “കാമുകി സിനിമയുടെ ചിത്രീകരണ വേളയില്‍ ഏറ്റവും മനോഹരമായി കണ്ട കാഴ്ചകളില്‍ ഒന്ന് ഈ അപ്പനെയും മകളുടെയും ഡാന്‍സ് എന്ന കുറിപ്പോടെയാണ് ഈ ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്”.

1982 മുതല്‍ വെള്ളിത്തിരയിലെത്തിയതാണ് ബൈജു സന്തോഷ് എന്ന നടന്‍. സഹ നടനായാണ് കൂടുതല്‍ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. ഇപ്പോഴും ബൈജു സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്. നൂറിലധികം സിനിമകളില്‍ ഇതിനോടകംതന്നെ താരം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more:ലുക്കില്‍ അതിശയിപ്പിച്ച് ഗിന്നസ് പക്രു; ‘ഫാന്‍സി ഡ്രസ്സ്’ ന്റെ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

2013 -ല്‍ പുറത്തിറങങിയ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ ബാലമുരളിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ താരം വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരു മുത്തശ്ശി ഗഥ, സര്‍വ്വോപരി പാലാക്കാരന്‍, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അപര്‍ണ ബാലമുരളി വിത്യസ്ത കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറ സാന്നിധ്യമായി. അഭിനയത്തിനു പുറമെ പാട്ടിലും താരം മികവ് പുലര്‍ത്തിയിരിക്കുന്നു. ‘മൗനങ്ങള്‍ മിണ്ടുമൊരേ…’, ‘തെന്നല്‍ നിലാവിന്റെ…’, ‘മഴ പാടും…’, തുടങ്ങിയ ഗാനങ്ങളും താരം സിനിമയില്‍ ആലപിച്ചിട്ടുണ്ട്. എന്തായാലും ഇരുവരുടെയും ഡാന്‍സ് വൈറലായിരിക്കുകയാണ്.