ലുക്കില്‍ അതിശയിപ്പിച്ച് ഗിന്നസ് പക്രു; ‘ഫാന്‍സി ഡ്രസ്സ്’ ന്റെ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം ചെറുതല്ല. മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രുവും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന വാര്‍ത്ത ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘ഫാന്‍സി ഡ്രസ്സ്’ എന്നാണ് ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. നവാഗതനായ രഞ്ജിത്ത് സ്കറിയ ആണ് ചിത്രത്തിന്റെ സംവിധായകന്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഗിന്നസ് പക്രുവിന്റെ തികച്ചും വിത്യസ്തമായ ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ മുഖ്യ ആകര്‍ഷണം.
‘ഫാന്‍സി ഡ്രസ്സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഫെയ്സ്ബുക്കിലൂടെ ഗിന്നസ് പക്രു നേരത്തെ മുതല്‍ക്കെ പങ്കുവെയ്ക്കാറുണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരവും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഗോവ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ‘ഫാന്‍സി ഡ്രസ്സ്’ ഒരു കോമഡി ചിത്രമാണെന്നും ചിത്രത്തില്‍ മൂന്നു നായകന്മാരും രണ്ട് നായികമാരുമാണുള്ളതെന്നും ഗിന്നസ് പക്രു നേരത്തെ ആരാധകരോട് വ്യക്തമാക്കിയിരുന്നു. മൂന്നു നായകന്മാരില് ഒരാളെ ഗിന്നസ് പക്രു തന്നെയാണ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Read more:‘തമാശ’യിലെ ഗാനത്തിന് മെലോഡിക്കയില്‍ സംഗീതമൊരുക്കി ഷഹബാസ് അമന്; വീഡിയോ
‘സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്’ എന്നാണ് ഗിന്നസ് പക്രുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര്. നടന്, സംവിധായകന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.