വിനായകന്‍, ജോജു, ദിലീഷ് പോത്തന്‍, കുഞ്ചാക്കോ ബോബന്‍; ‘പട’യൊരുങ്ങുന്നു
അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ഒണി നിരക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. പട എന്നാണ് ചിത്രത്തിന്റെ പേര്. വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
കെ എം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് പട. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിതിരിക്കുകയും ചെയ്ത ഒരു സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചതും. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല.
തൊട്ടപ്പനാണ് വിനായകന്റേതായി ഇനി തീയറ്ററുകളിലെത്താനുള്ള ചിത്രം. ഈ ചിത്രത്തില്‍ ദിലീഷ് പോത്തനും ഒരു കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഷാനവാസ് ബാവുക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അച്ഛന്‍- മകള്‍ ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവുക്കുട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്.
അതേസമയം വൈറസ് ആണ് കുഞ്ചാക്കോബോബന്റേതായി ഇനി തീയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. നിപാ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വൈറസ്. തിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
വൈറസ് എന്ന ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’ എന്നാണ് സൂചന.വൈറസ് എ