‘ജാക്ക് ഡാനിയലി’നുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ പഠിപ്പിച്ച് പീറ്റര്‍ ഹെയ്ന്
മലയാളത്തിന്റെ ജനപ്രീയ താരം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
പ്രേക്ഷകര്‍ക്ക് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത. പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. ജാക്ക് ഡാനിയലിനുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ പരിശീലിപ്പിക്കുന്ന പാറ്റര്‍ ഹെയ്ന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നുണ്ട്. പീറ്റര്‍ ഹെയ്ന് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചതും. അതേസമയം 2007- ല്‍ തീയറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജാക്ക് ഡാനിയലിനുണ്ട്.
Read more:ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘ദ് സോയ ഫാക്ടര്‍’ സെപ്തംബറില്‍
തമീസ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഒട്ടനവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രാമചന്ദ്ര ബാബു സംവിധാനം നിര്‍വ്വഹിക്കുന്ന ‘പ്രൊഫ. ഡിങ്കന്’, വ്യാസന് കെപിയുടെ ‘ശുഭരാത്രി’ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ദിലീപ് ചിത്രങ്ങള്‍. എന്നാല്‍ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കോടതി സമക്ഷം ബാലന് വക്കീല്‍’ എന്ന ചിത്രമാണ് ദിലീപിന്റേതായി അവസാനം തീയറ്ററുകളിലെത്തിയ ചിത്രം. ബി ഉണ്ണികൃഷ്ണന് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.