നാഗമ്പടം പാലം പൊളിക്കുന്നു; റദ്ദാക്കിയ ട്രെയിനുകള്‍
കോട്ടയം നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍ പാലം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. പത്ത് ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കും. അതേസമയം പാലത്തിന് താഴെയുള്ള റെയില്‍വേ പാളം മണ്ണിട്ടു മൂടി. ഇതുപ്രകാരം വിവിധ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. നാളെ പുലര്‍ച്ചെ 12.40 വരെ കേട്ടയം വഴി ട്രെയിന്‍ ഇണ്ടായിരിക്കില്ല. അഞ്ച് എക്സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നത്.
അതേസമയം ഇന്നലെ രാത്രി 12.40 മുതല്‍ പാലം പൊളിക്കല്‍ ആരംഭിച്ചു. പാലം മുറിച്ചുമാറ്റുന്നതിനുവേണ്ടിയുള്ള ക്രെയിനും ഇന്നലെ തന്നെ പാലത്തിന്റെ സമീപത്ത് എത്തിച്ചിരുന്നു. ട്രെയിനുകള്‍ പലതും റദ്ദാക്കിയതിനാല്‍ ചില ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഇന്നു കോട്ടയം വഴി കടന്നുപോകേണ്ട 24 ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. മുമ്പ് നിയന്ത്രിത സ്ഫേടനത്തിലൂടെ പാലം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
നാളെ റദ്ദാക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍
എറണാകുളം-കൊല്ലം മെമു-66307
കൊല്ലം- ആലപ്പുഴ പാസഞ്ചര്‍ 56300
ആലപ്പുഴ- കൊല്ലം പാസഞ്ചര്‍ 56302
കായംകുളം – എറണാകുളം പാസഞ്ചര്‍ 56380
കോട്ടയം- കൊല്ലം പാസഞ്ചര്‍ 56393
കൊല്ലം- കോട്ടയം പാസഞ്ചര്‍ 56394
എന്നാല്‍ ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നുമുതല്‍ 27 വരെയാണ് കൂടുതല്‍ സര്‍വ്വീസുകള്‍. തിരുവനന്തപുരം-തൃശ്യൂര് റൂട്ടില്‍ കോട്ടയം വഴിയും ആലപ്പുഴ വഴിയും കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്തും.
കെഎസ്ആര്‍ടിസി കണ്ട്രോള് റൂം- 9447071021, 0471-2463799