ഇക്ക ഫാൻസാണോ..? എങ്കിൽ സംഗതി ഭേഷാകും!; ‘ഇക്കയുടെ ശകട’ത്തിന്റെ ട്രെയ്ലർ കാണാം..

മലയാളികൾക്കിടയിൽ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് മമ്മൂക്കയാണോ ലാലേട്ടനാണോ മികച്ച താരം എന്നത്..മോഹൻലാലിൻറെ കട്ട ആരാധകന് പോലും മമ്മൂക്കയെ വലിയ ഇഷ്ടമാണ്. അതുപോലെതന്നെയാണ് തിരിച്ചും. മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസിൽ തങ്ങിനിൽക്കുന്ന താരങ്ങളാണ് ഇരുവരും എന്നതിൽ യാതൊരു സംശയവുമില്ല.. താരങ്ങളുടെ ആരാധകരുടെ കഥപറയുന്ന ചിത്രങ്ങൾ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് മമ്മൂട്ടി ആരാധകരുടെ കഥപറയുന്ന പുതിയ ചിത്രം ഇക്കയുടെ ശകടത്തിന്റെ ട്രെയ്ലർ.
പ്രിൻസ് അവറാച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അപ്പാനി ശരതും ഡി ജെ തൊമ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനിയിക്കുണ്ട്. കോമഡി ഫാന്റസി ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഇക്കയുടെ ശകടമെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്ലർ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. പോപ്പസ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം മമ്മൂട്ടി ആരാധകനായ ടാക്സി ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.