‘സഹോ’യില്‍ നിന്നും പിന്മാറി സംഗീത ത്രയം
സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സഹോ’. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി. ചിത്രത്തിന്റെ സംഗീതത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ശങ്കര്‍- എഹ്സാന്‍- ലോയ് സംഗീതത്രയം. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംഗീത സംവിധായകരുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതായിരിക്കാം പിന്മാറ്റത്തിനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായ വിത്യാസമാണ് പിന്മാറ്റത്തിനുള്ള കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഏറെ മികച്ചു നില്‍ക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു ടീസര്‍ ഒരുക്കിയത്. അതേസമയം സഹോ എന്ന സിനിമയുടേതായി പുറത്തെത്തിയ പുതിയ പോസ്റ്ററില്‍ കിടിലന്‍ ലുക്കിലാണ് പ്രഭാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.
‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Read more:അപര്ണയെത്തേടി ജൂഡ് ആന്റണിയുടെ വ്യാജ അസിസ്റ്റന്റിന്റെ സന്ദേശം; പ്രതികരണവുമായി സംവിധായകന്
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരും സഹോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമായി 90 കോടിയോളം രൂപ ചെലവായതായാണ് സൂചന. ഹോളിവുഡ് ആക്ഷന്‍ സംവിധായകന് കെന്നി ബേറ്റസാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.
തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ‘ബാഹുബലി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്.