“കുഞ്ഞൂട്ടാ മോനേ… നീ ഉണ്ടായിരുന്നെങ്കില്‍…”, മരണപ്പെട്ട മകനോട് ഈ അമ്മയ്ക്ക് പറയാനുള്ളത്: കണ്ണു നിറച്ചൊരു കുറിപ്പ്
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് പലപ്പോഴും പറയാറുണ്ടല്ലോ. ചില വേര്‍പാടുകള്‍ ഹൃദയംതകര്‍ക്കും. നെഞ്ച് പൊള്ളിക്കും. മരണപ്പെട്ടുപോയ തന്റെ പൊന്നോമനയ്ക്ക് ഒരു കത്തെഴുതിയിരിക്കുകയാണ് ഒരമ്മ. മക്കള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇക്കാലഘട്ടത്തിലാണ് ഈ സ്നേഹ കുറിപ്പ് എന്നോര്‍ക്കണം. ‘ഇത് എഴുതുന്നത് മക്കള്‍ ആണ് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് എന്ന് മാത്രം വിശ്വസിക്കുന്ന ഒരു അമ്മയായത് കൊണ്ടാണ്’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട കുഞ്ഞൂട്ടാ , മോനെ , നീ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് നിന്റെ 8 ആം പിറന്നാള്‍ ആയിരുന്നു !! നീ എവിടെ ആണെന്ന് അമ്മയ്ക്കും അച്ഛനും , നിന്നെ സ്നേഹിക്കുന്ന ആര്‍ക്കും അറിയില്ല !! ഞങ്ങളെ എല്ലാം വിട്ട് നീ എങ്ങോട്ടാണ് പറന്നു പോയതെന്ന് ‘അമ്മ ഓരോ നിമിഷവും ആലോചിക്കും !! ഒരുപാടു കരഞ്ഞു തളരുമ്പോള്‍ ഒരു ആശ്വാസമാണ് !! ഒന്ന് പറയട്ടെ നിനക്ക് ഒരു അനിയന് വന്നിരിക്കുന്നു !! അവനെ കുഞ്ഞൂട്ടാ എന്നാണ് ഞങ്ങള്‍ വിളിക്കുന്നതു !! നീ പറയാറില്ലേ , അമ്മെ എനിക്ക് ഒരു വാവയെ വേണം എന്ന് !! നിനക്ക് ഈ വര്‍ഷം നിന്റെ പിറന്നാളിന് അച്ഛനും അമ്മയും തരുന്ന ഗിഫ്റ്റ് ആണ് നിന്റെ കുഞ് അനിയന്!! ഒരിക്കലും നിനക്ക് പകരമാവില്ലെങ്കിലും നിന്റെ ശൂന്യത ഒരു പരുതി വരെ ഇല്ലാതാക്കാന്‍ നീ തന്നെ അവനെ ഈ ഭൂമിയിലെക്കു അയച്ചതാണെന്ന് ഞങ്ങള്‍ക്ക് അറിയാം !! നിന്നെ ഓര്‍ക്കാത്ത നിമിഷങ്ങള്‍ ഇല്ല പൊന്നു മോനെ !! അച്ഛന് അമ്മയോട് പറയാറുണ്ട് എന്നും ആകാശത്തു തെളിയുന്ന ആ നക്ഷത്രം നീയാണ് എന്ന് !! ‘അമ്മ കരഞ്ഞാല്‍ നിന്റെ അച്ഛന്, അച്ചാമ്മ, ജാജിഅമ്മാമ്മ , കുഞ്ഞുണ്ണി മാമാജി , നാനാമ്മ , കുമാരു പാപ്പന് , ചക്കിയപ്പ , ബച്ചാച്ചന് , വച്ചാച്ചന് , ഏനാമ്മാമ്മ, ജയ്ശ്രീഅമ്മാമ്മ , എല്ലാവരും തന്നെ കരയും !!
Read more:വീല്‍ചെയറിലിരുന്ന് സ്വപ്നങ്ങളിലേക്ക് ഒരു കിടിലന്‍ ഷൂട്ട്; വീഡിയോ
നീ പോയപ്പോള്‍ നീ തന്നെ തിരിച്ചു വരാന്‍ വേണ്ടി ഈ പറഞ്ഞവരും ഈ ലോകത്തുള്ള എല്ലാവരും തന്നെ പ്രാര്‍ത്ഥിച്ചിട്ടുണ്ട് കുഞ്ഞൂട്ട !! നീ ഞങ്ങളെ പറ്റിച്ചു പറന്നു പോയ ദിവസം december 25 ന് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം , ദൈവം നിന്നെ തന്നെ തിരികെ തന്നു എന്ന് വിശ്വസിക്കുന്നു !! നിനക്ക് അറിയുമോ മോനെ , നിന്റെ കുഞ്ഞു ഉടുപ്പുകളും കളിപ്പാട്ടങ്ങളും നിന്റെ അനിയന് കൊടുത്തു ‘അമ്മ !! നീ വാരി നിറച്ച ഓര്‍മ്മകള്‍ കൂടുതല്‍ ആണ് കുഞ്ഞു !! അമ്മയ്ക്കും അച്ഛനും നിന്റെ അനിയനും എന്നും നിന്നെ ഓര്‍ക്കാന്‍ അത് കുന്നോളം ഉണ്ട് !! കുഞ്ഞൂട്ടാ , അമ്മക്ക് കൈ വിറക്കുന്നു !! നിന്റ അനിയന് ഉറങ്ങിയ ശേഷം ആണ് ‘അമ്മ ഇതെഴുതുന്നത് !!!! അവനെ നിന്നെ പോലെ ആക്കണം എന്നാണ് അമ്മക്ക് ആഗ്രഹം !! നീ എന്ന മിടുക്കനായ സ്നേഹനിധി ആയ മകനെ പ്രസവിക്കാന്‍ കഴിഞ്ഞ അമ്മക്കും , നിന്റെ മാത്രം ഹീറോ ആയ നിന്റെ അച്ഛനും , നിന്റെ കളിചിരികള്‍ ഓര്‍ത്തു വേദനിക്കുന്ന ഓരോരുത്തര്‍ക്കും നീ എന്നും പ്രിയപ്പെട്ടതു തന്നെ ആണ് കുഞ്ഞൂസേ !!
ഇത് എഴുതുന്നത് ‘മക്കള്‍ ‘ആണ് ഈ ലോകത്തു ഏറ്റവും പ്രിയപ്പെട്ടത് എന്ന് മാത്രം വിശ്വസിക്കുന്ന ഒരു അമ്മയായത് കൊണ്ടാണ് !!