വീണ്ടും ആവേശംപകര്‍ന്ന് ഈ ക്രിക്കറ്റ് ത്രയം; മനോഹരചിത്രം പങ്കുവെച്ച് സേവാഗ്
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പകരംവയ്ക്കാനില്ലാത്ത ഇതിഹാസ താരങ്ങളാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറും വീരേന്ദ്ര സേവാഗും സൗരവ് ഗാംഗുലിയും. ഈ ക്രിക്കറ്റ് ത്രയത്തിനുള്ള ആരാധകരും ഏറെയാണ്. മൂവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കളിക്കളത്തിലല്ല, മറിച്ച് കമന്ററി ബോക്‌സിലാണ് എന്നു മാത്രം. ഇന്നലെ നടന്ന ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരത്തിലാണ് ഈ ക്രിക്കറ്റ് ത്രയം കമന്ററി പറയാനെത്തിയത്.
സച്ചിന്‍ ഓപ്പണ്‍ എഗയിന്‍ എന്ന പേരോടെയാണ് ഐസിസി സച്ചിന്റെ കമന്ററിയിലുള്ള പുതു ഇന്നിങ്‌സ് ആഘോഷിച്ചത്. സച്ചിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന വീരേന്ദര്‍ സേവാഗാണ് ഇത് സംബന്ധിച്ച ട്വീറ്റ് ചെയ്തത്. സച്ചിനും ഗാംഗുലിയും സോവാഗും അടങ്ങുന്ന പഴയ ചിത്രത്തിനൊപ്പമാണ് കമന്ററി ബോക്‌സിലെ മൂവരും ഒരുമിച്ചുള്ള ചിത്രവും പങ്കുവെച്ചത്. ഏതായാലും ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ രണ്ട് ചിത്രങ്ങളും.
Together again !
? pic.twitter.com/QGR2091DS7— Virender Sehwag (@virendersehwag) May 30, 2019
അതേസമയം ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ അങ്കത്തില്‍ ഇംഗ്ലണ്ട് ആണ് വിജയം നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയമാണ് കരസ്ഥമാക്കിയത്. 104 റണ്‍സിനാണ് ടീം ഇംഗ്ലണ്ടിന്റെ മിന്നും വിജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങില്‍ ഏറെ മികവ് പുലര്‍ത്താന്‍ ഇംഗ്ലീഷ് പടയ്ക്ക് സാധിച്ചു. ഈ മികവ് തന്നെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതും. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 311 റണ്‍സ് നേടി. അതേസമയം 39 ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും റണ്‍സ് ബോര്‍ഡില്‍ 207 എന്ന് മാത്രം എഴുതിച്ചേര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കെല്ലാം കളം വിടേണ്ടി വന്നു.
Read more:എന്‍ജികെ’ തീയറ്ററുകളിലേക്ക്; പ്രൊമോ വീഡിയോ പങ്കുവെച്ച് സൂര്യ
അതേസമയം അഞ്ചാം തവണയാണ് ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകുന്നത്. ജൂലെ 14-ഓടുകൂടിയാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുക. ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2015 ല്‍ 14 ടീമുകളാണ് ലോകകപ്പ് നേടുവാന്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നത്.