മാതൃത്വത്തിന്റെ സ്നേഹവും ബാല്യത്തിന്റെ നിഷ്കളങ്കതയും പറഞ്ഞ് ഒരു മനോഹര ആൽബം
ലോക മാതൃദിനത്തിൽ അമ്മയുടെ സ്നേഹത്തിന്റെ ആഴവും അർത്ഥവും ഓർമ്മപ്പെടുത്തി മലയാളികൾക്ക് ഏറ്റുപാടാനായി ഒരു മനോഹര ഗാനമൊരുക്കിയിരിക്കുകയാണ് ഹരി പി നായരും സംഘവും. കുഞ്ഞിക്കാലടി ഒച്ച കേൾക്കുമ്പോൾ..’ എന്ന് തുടങ്ങുന്ന ഗാനത്തിൽ അമ്മയും മുത്തശ്ശിയുമായി വേഷമിട്ടിരിക്കുന്നത് മലയാളികളുഡി പ്രിയപ്പെട്ട നടി ലെനയാണ്. മലായാളികളുടെ പ്രിയ ഗായിക സുജാത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബാല ഗോപാലാണ് ആൽബത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഹരി പി നായർ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ആൽബം നിർമ്മിച്ചിരിക്കുന്നത് നടൻ ധർമജൻ ബോൾഗാട്ടിയാണ്.
‘അമ്മ മാനസം എന്ന് പേരിട്ടിരിക്കുന്ന ആൽബം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അതേസമയം മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃ ദിനമായി ആചരിക്കുന്നത്. 1905 -ൽ അമേരിക്കയിലാണ് മാതൃ ദിനം ആഘോഷിച്ചു തുടങ്ങിയത്.
Read also:‘ജന്മം കൊണ്ട് അമ്മയായവർക്ക് മാത്രമല്ല, സ്നേഹം കൊണ്ട് അമ്മയായവർക്കും മാതൃ ദിനാശംസകൾ”,
അമ്മയെ ഓർമ്മിക്കാൻ, സ്നേഹിക്കാൻ ഒരു ദിവസം മാത്രം മതിയോ.. ഈ ഒരു ദിവസം അമ്മയ്ക്കൊപ്പം നിന്ന് ഒരു സെൽഫി എടുത്താൽ തീരുമോ അമ്മയോടുള്ള കടപ്പാട്.. ഇങ്ങനെയുളള നിരവധി ചോദ്യങ്ങളും ഈ ദിവസത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഒരിക്കലും വറ്റാത്ത ഉറവയായി അമ്മയോടുള്ള സ്നേഹം നിലനിൽക്കുമ്പോഴും ഈ ദിനം അമ്മയ്ക്കൊപ്പം ചിലവിടാനും, അമ്മയുടെ ഇഷ്ടങ്ങൾ അറിയാനും ശ്രമിക്കാം..
സ്റ്റാറ്റസ് പങ്കുവെച്ചും സെൽഫി എടുത്തുമല്ല .. അമ്മയ്ക്കൊരുമ്മ കൊടുത്താവാം ഈ മാതൃദിനം..