‘എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകൾ..’- സ്നേഹചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

May 5, 2022

കുടുംബത്തിലെ സന്തോഷനിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ ഉമ്മ സുൽഫത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. തന്റെ അമ്മയ്ക്ക് വേണ്ടി എഴുതിയ ഏറ്റവും മനോഹരമായ ജന്മദിന കുറിപ്പ് താരം പങ്കുവെച്ചു.

ഉമ്മയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് പിറന്നാൾ ആശംസിച്ചിരിക്കുന്നത് -“എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകൾ !! ഇന്ന് ഏറ്റവും സവിശേഷമായ ദിവസമായിരുന്നു, എല്ലാ ചെറിയ കാര്യങ്ങളോടും നിങ്ങളുടെ പ്രതികരണം കാണാൻ ഞങ്ങൾ ഇഷ്ടപ്പെട്ടു. നിങ്ങൾക്കായി എന്തെങ്കിലും ചെയ്യാനുള്ള അവസരം നിങ്ങൾ ഏറ്റവും മനസ്സില്ലാമനസ്സോടെ അനുവദിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഇന്ന് ഉമ്മ ഏറ്റവും സന്തോഷകരമായ പിറന്നാൾ പെൺകുട്ടിയായി കാണപ്പെട്ടു. ഓരോ ഇഞ്ചിലും സ്നേഹം ഉമ്മാ..’.

ഈ ആഴ്ച ദുൽഖർ സൽമാനെ സംബന്ധിച്ചിടത്തോളം തികച്ചും സംഭവബഹുലമായ ഒന്നായിരുന്നു. തന്റെ പ്രിയപ്പെട്ടവർക്കൊപ്പം ഈദുൽ ഫിത്തർ ആചരിക്കുന്നത് മുതൽ അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നത് വരെ ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഈദിന് ഭാര്യ അമാലിനും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ ദുൽഖർ പോസ്റ്റ് ചെയ്തിരുന്നു.

Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

അതേസമയം, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആണ് ദുൽഖർ സൽമാൻ നായകനായി റിലീസ് ചെയ്ത ചിത്രം. ദുൽഖർ സൽമാൻ സിനിമയിൽ ആദ്യമായി ഒരു പോലീസുകാരന്റെ വേഷം ചെയ്ത ചിത്രമാണ്. താരപുത്രൻ എന്നതിനപ്പുറം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച് മലയാളി സിനിമ ആരാധകരുടെ ഹൃദയത്തിൽ അച്ഛനെപ്പോലെ തന്നെ സ്ഥാനം ഉറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനപ്പുറം തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും എത്തിയ താരത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകരുമിപ്പോൾ.

Story highlights- Dulquer Salmaan pens the sweetest birthday note to his mother