കൃത്രിമകാൽ ലഭിച്ചപ്പോൾ സന്തോഷത്താൽ നൃത്തം ചെയ്ത് ബാലൻ; ഹൃദയം കവർന്ന് വീഡിയോ

May 8, 2019

യുദ്ധഭൂമിയിലെ കണ്ണീർ കാഴ്ചകൾക്കിടയിൽ നിന്നും സന്തോഷത്തിന്റെ തളിർനാമ്പുകളുമായി ഒരു വീഡിയോ. യുദ്ധത്തിന്റെ അന്തരഫലങ്ങൾ ഒരിക്കലും സമാധാനമല്ല, വേദനയും കണ്ണീരുമാണ്. ഇപ്പോഴിതാ അഫ്ഗാനിസ്ഥാനിലെ ലോഗര്‍ പ്രവിശ്യയിലെ സയ്യിദ് എന്ന ബാലന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ആറു വയസുകാരനായ സയ്യിദിന്റെ വലതുകാൽ താലിബാൻ്റെ കുഴിബോംബ് സ്‌ഫോടനത്തില്‍ നഷ്‌ടപ്പെട്ടിരുന്നു.

നഷ്ടമായ കാലിന് പകരം കൃത്രിമകാൽ ലഭിച്ചതിന്റെ സന്തോഷത്തിൽ നൃത്തം ചെയ്യുന്ന സയ്യിദ് എന്ന കൊച്ചു പയ്യന്റെ വീഡിയോയാണ് കണ്ണും മനസും നിറയ്ക്കുന്നത്.നവ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് ഓര്‍ത്തോപീഡിയാക്ക് സെന്ററില്‍ വച്ചായിരുന്നു കുട്ടിക്ക് കൃത്രിമ കാല്‍ ഘടിപ്പിച്ചു നൽകിയത്.

Read also: ‘വിജയം കൈപ്പിടിയിലല്ല, കാൽപിടിയിൽ’; ദേവിക നേടിയത് ഫുൾ എ പ്ലസ്

ആശുപത്രിയിൽ വച്ചുതന്നെ നൃത്തം ചെയ്യുന്ന ഈ കുഞ്ഞു മകന്റെ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. കുഞ്ഞു മകന്റെ നിഷ്കളങ്കത തുളുമ്പുന്ന ഡാൻസ് കണ്ട് പലരുടെയും കണ്ണ് നിറഞ്ഞു എന്നും യുദ്ധത്തിന്റെ ഇരകളാകുന്നത് പലപ്പോഴും ഇത്തരം നിഷ്കളങ്കരായ കുട്ടികൾ ആണെന്നുമാണ് പലരും അഭിപ്രായപെടുന്നത്.

സമൂഹ  മാധ്യമങ്ങളിൽ തരംഗമായ ബാലന്റെ വീഡിയോ കാണാം..